വീട്ടുവളപ്പില്‍ നിന്നും കുമ്പളങ്ങ പറിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് വയോധിക മരിച്ചു.കോലഞ്ചേരി വടയമ്പാടി കണിയാംകുന്നേല്‍ പരേതനായ വർഗീസിന്റെ ഭാര്യ ശോശാമ്മ (81) ആണ് മരിച്ചത്.വീട്ടുവളപ്പില്‍ അലുമിനിയം തോട്ടി ഉപയോഗിച്ച് കുമ്പളങ്ങ പറിക്കുന്നതിനിടെയാണ് വൈദ്യുതാഘാതം ഏറ്റതെന്നാണ് കരുതുന്നത്. പൂതൃക്ക പഞ്ചായത്ത് രണ്ടാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളിയായിരുന്നു ശോശാമ്മ. മീമ്പാറ ചളക്കാട്ട് കുടുംബാംഗമാണ്. മക്കള്‍: സാജു, സാലി. മരുമക്കള്‍: ബിജി, രാജു

