കുമ്പളങ്ങ പറിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് വയോധിക മരിച്ചു

വീട്ടുവളപ്പില്‍ നിന്നും കുമ്പളങ്ങ പറിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് വയോധിക മരിച്ചു.കോലഞ്ചേരി വടയമ്പാടി കണിയാംകുന്നേല്‍ പരേതനായ വർഗീസിന്റെ ഭാര്യ ശോശാമ്മ (81) ആണ് മരിച്ചത്.വീട്ടുവളപ്പില്‍ അലുമിനിയം തോട്ടി ഉപയോഗിച്ച്‌ കുമ്പളങ്ങ പറിക്കുന്നതിനിടെയാണ് വൈദ്യുതാഘാതം ഏറ്റതെന്നാണ് കരുതുന്നത്. പൂതൃക്ക പഞ്ചായത്ത് രണ്ടാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളിയായിരുന്നു ശോശാമ്മ. മീമ്പാറ ചളക്കാട്ട് കുടുംബാംഗമാണ്. മക്കള്‍: സാജു, സാലി. മരുമക്കള്‍: ബിജി, രാജു

Leave a Reply

spot_img

Related articles

വനിതകളുടെ ഒത്തുചേരലിൽ അധിക്ഷേപ പരാമർശവുമായി ഓൾ കേരള മെൻസ് അസോസിയേഷൻ

വനിതകളുടെ ഒത്തുചേരലിൽ അധിക്ഷേപ പരാമർശവുമായി ഓൾ കേരള മെൻസ് അസോസിയേഷൻ.സ്ത്രീവിരുദ്ധ പരാമർശം നടത്തിയാണ് ഓൾ കേരള മെൻസ് അസോസിയേഷൻ സമൂഹമാധ്യമത്തിൽ വീഡിയോ പങ്കുവെച്ചത്. ഓൾ...

ശബരിമല തീർഥാടനം: മുന്നൊരുക്കങ്ങൾ ഊർജിതം

ശബരിമല തീർഥാടനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ദേവസ്വം മന്ത്രി കെ മുരളീധരന്റെ അധ്യക്ഷതയിൽ തൈക്കാട് സർക്കാർ അതിഥി മന്ദിരത്തിൽ ചേർന്ന അവലോകന യോഗത്തിൽ...

യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പ്; കണ്ണൂരില്‍ എസ്‌എഫ്‌ഐ, കാലിക്കറ്റില്‍ യുഡിഎസ്‌എഫ്

കണ്ണൂര്‍ സര്‍വകാലാശാല എസ്‌എഫ്‌ഐ യൂണിയന്‍ നിലനിര്‍ത്തി. തുടര്‍ച്ചയായ 27ാം വര്‍ഷമാണ് എസ്‌എഫ്‌ഐ യൂണിയന്‍ നിലനിര്‍ത്തുന്നത്.മത്സരിച്ച മുഴുവന്‍ സീറ്റിലും എസ്‌എഫ്‌ഐ ജയിച്ചു.അതേസമയം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍...

റേഷൻ കടകള്‍ വഴി ഓണക്കിറ്റ് വിതരണം ആരംഭിച്ചെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

റേഷൻ കടകള്‍ വഴി സംസ്ഥാന സർക്കാരിന്‍റെ ഓണക്കിറ്റ് വിതരണം ആരംഭിച്ചെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്.മഞ്ഞക്കാർഡ് ഉടമകള്‍ക്കുള്ള കിറ്റ് വിതരണം എവിടെയെങ്കിലും ലഭ്യമല്ലെങ്കില്‍ പരിശോധിക്കുമെന്നും പാക്കിങ്...