കൊല്ലത്ത് നഴ്സിങ് വിദ്യാർത്ഥിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

കൊല്ലത്ത് നഴ്സിങ് വിദ്യാർത്ഥിയെ വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി .ഓച്ചിറ പരബ്രഹ്മ നഴ്സിങ് കോളേജിലെ നാലാം സെമസ്റ്റർ ബി.എസ്.സി നഴ്സിങ് വിദ്യാർത്ഥിയായ അഹമദ് നജാദാണ് ജീവനൊടുക്കിയത്.കുലശേഖരപുരം ആദിനാട് തെക്ക് സ്വദേശിയാണ് മരിച്ച അഹമദ് നജാദ്.കോളേജിലെ അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടായ കടുത്ത മാനസിക പീഡനത്തെ തുടർന്നാണ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തതെന്നാണ് സഹവിദ്യാർത്ഥികള്‍ ആരോപിക്കുന്നത്. പഠന കാര്യങ്ങളിലും മറ്റ് പ്രവർത്തനങ്ങളിലും അധ്യാപകർ നിരന്തരം മാനസികമായി ബുദ്ധിമുട്ടിച്ചിരുന്നതായി സഹവിദ്യാർത്ഥികള്‍ വ്യക്തമാക്കുന്നു. ആത്മഹത്യയിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച്‌ വിശദമായ അന്വേഷണം വേണമെന്ന് വിദ്യാർത്ഥികള്‍ ആവശ്യപ്പെട്ടു.

Leave a Reply

spot_img

Related articles

മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗം

ഒരു ദുരന്തമുഖത്ത് നിന്നാണ് നമ്മള്‍ അതിജീവിച്ച് വന്നത്. നിരവധി സഹോദരങ്ങളുടെ ജീവന്‍ നഷ്ടമായി. അവരുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം. നഷ്ടങ്ങള്‍ക്ക് പകരമാകാന്‍ ഒന്നിനും സാധിക്കില്ല....

സ്വാതന്ത്ര്യദിനത്തില്‍ സംസ്ഥാനത്ത് വിപുലമായ ആഘോഷ പരിപാടികള്‍

സംസ്ഥാനത്തെ ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ ആഗസ്റ്റ് 15ന് രാവിലെ 9 മണിക്ക് തിരുവനന്തപുരം സെൻട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി വി ഡി സതീശൻ ദേശീയപതാക...

2026ലെ മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു

സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചു മികച്ച സേവനം കാഴ്ച വച്ച പോലീസ് ഉദ്യോഗസ്ഥർക്കുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ പ്രഖ്യാപിച്ചു. സേവനത്തിന്റെയും സമർപ്പണത്തിന്റെയും പ്രതിബദ്ധതയുടെയും മികവിന്റെയും അടിസ്ഥാനത്തിൽ 281...

വനിതകളുടെ ഒത്തുചേരലിൽ അധിക്ഷേപ പരാമർശവുമായി ഓൾ കേരള മെൻസ് അസോസിയേഷൻ

വനിതകളുടെ ഒത്തുചേരലിൽ അധിക്ഷേപ പരാമർശവുമായി ഓൾ കേരള മെൻസ് അസോസിയേഷൻ.സ്ത്രീവിരുദ്ധ പരാമർശം നടത്തിയാണ് ഓൾ കേരള മെൻസ് അസോസിയേഷൻ സമൂഹമാധ്യമത്തിൽ വീഡിയോ പങ്കുവെച്ചത്. ഓൾ...