കേരള സർവകലാശാലയ്ക്ക് കീഴിലെ ലോ കോളേജുകളിലെ പരീക്ഷാ മൂല്യനിർണയത്തിലും പുനർമൂല്യനിർണയത്തിലും ഉയർന്ന അപാകതകള്‍ക്കെതിരെ എസ്.എഫ്.ഐ നടത്തിയ പ്രതിഷേധം സംഘർഷത്തില്‍ കലാശിച്ചു.സർവകലാശാല രജിസ്ട്രാറുടെ ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് നീക്കിയതോടെയാണ് സ്ഥിതിഗതികള്‍ വഷളായത്.പെണ്‍കുട്ടികള്‍ അടക്കമുള്ള പ്രവർത്തകരെ പോലീസ് ബലമായി നീക്കിയതായി എസ്.എഫ്.ഐ ആരോപിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രവർത്തകർ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ഓഫീസിലേക്ക് ശക്തമായ മാർച്ച് നടത്തി. പ്രവർത്തകരെ വിട്ടയക്കാമെന്ന് പോലീസ് അറിയിച്ചു.

