എറണാകുളം സ്വദേശിയായ യുവാവിനെ കപ്പലില്‍ നിന്ന് കാണാതായെന്ന് പരാതി. ചെറായി ഞാറയ്ക്കല്‍ സ്വദേശി ഷിന്റോണ്‍ ബെന്നിയെ(24)യാണ് കാണാതായത്.സൗത്ത് ആഫ്രിക്കയില്‍ നിന്ന് സിംഗപൂരിലേക്ക് പോയ കപ്പലില്‍ നിന്നാണ് ഷിന്റോണിനെ കാണാതായത്. മുംബൈ എംഒഎല്‍ കമ്പനിയിലെ ഡെക്ക് ഓഫീസര്‍ ട്രെയിനിയാണ് ഷിന്റോണ്‍.ബുധനാഴ്ച രാത്രി 8.15ഓടെ ഷിന്റോണ്‍ സഹോദരനെ ഫോണില്‍ വിളിച്ചിരുന്നു. ഇന്നലെയാണ് കുടുംബത്തിന് ഷിന്റോണിനെ കാണാനില്ലെന്ന് കമ്പനിയില്‍ നിന്നും വിവരം ലഭിച്ചത്. ഷിന്റോണിനെ കണ്ടെത്താനായി സര്‍ക്കാര്‍ തലത്തിലുള്ള ഇടപെടലാണ് ബന്ധുക്കള്‍ പ്രതീക്ഷിക്കുന്നത്.

