2026ലെ മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു

സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചു മികച്ച സേവനം കാഴ്ച വച്ച പോലീസ് ഉദ്യോഗസ്ഥർക്കുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ പ്രഖ്യാപിച്ചു. സേവനത്തിന്റെയും സമർപ്പണത്തിന്റെയും പ്രതിബദ്ധതയുടെയും മികവിന്റെയും അടിസ്ഥാനത്തിൽ 281 പോലീസുദ്യോഗസ്ഥരാണ് ഇത്തവണ മെഡലിന് അർഹരായത്. സംസ്ഥാന പോലീസ് മേധാവിയുടെയും സംസ്ഥാനതല സ്ക്രീനിങ് സമിതിയുടെയും ശുപാർശ പരിഗണിച്ചാണ് ഉദ്യോഗസ്ഥരെ തിരഞ്ഞെടുത്തത്. അസി. പോലീസ് കമ്മിഷണർ, ഇൻസ്പെക്ടർ, സബ് ഇൻസ്പെക്ടർ, അസി. സബ് ഇൻസ്പെക്ടർ, സീനിയർ സിവിൽ പോലീസ് ഓഫീസർ, സിവിൽ പോലീസ് ഓഫീസർ, വനിതാ പോലീസ് ഉദ്യോഗസ്ഥർ തുടങ്ങി വിവിധ റാങ്കുകളിലുള്ളവർ പട്ടികയിലുണ്ട്.സ്വാതന്ത്ര്യദിനത്തിന്റെ തലേദിവസം നടത്തേണ്ട പ്രഖ്യാപനം വൈകിയത് വാർത്തയായിരുന്നു. പ്രഖ്യാപനം വൈകാൻ കാരണം ആഭ്യന്തരവകുപ്പിലെ ഉദ്യോഗസ്ഥരുടെ വീഴ്‌ചയാണെന്ന ആരോപണവും ഉയർന്നിരുന്നു. ജനുവരിയിൽ ഡി.ജി.പിയുടെ ഓഫീസിൽ നിന്ന് പട്ടിക കൈമാറിയിരുന്നെങ്കിലും പരിശോധന പൂർത്തിയാക്കിയിരുന്നില്ല.ആഭ്യന്തര മന്ത്രി ഇടപെട്ട് നടപടികൾ പൂർത്തിയാക്കാൻ നിർദേശിച്ചതോടെയാണ് രാത്രി ഏറെ വൈകി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്.

Leave a Reply

spot_img

Related articles

മുഖ്യമന്ത്രി വി ഡി സതീശന്‍ പങ്കെടുത്ത സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ വന്ദേമാതരം ഒഴിവാക്കി

മുഖ്യമന്ത്രി വി ഡി സതീശന്‍ പങ്കെടുത്ത സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ വന്ദേമാതരം ഒഴിവാക്കി.തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകള്‍ നടന്നത്.കാര്യപരിപാടികളില്‍ ഉള്‍പ്പെടുത്തിയത് ദേശീയ...

വന്ദേമാതര വിവാദം: മുഖ്യമന്ത്രി കീഴടങ്ങിയത് ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിനെന്ന് ഷോൺ ജോർജ്

വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങുന്ന കാഴ്ചയാണ് കണ്ടതെന്ന് ബി.ജെ.പി നേതാവ് ഷോൺ ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.ദേശീയ താല്പര്യങ്ങൾക്ക്...

മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗം

ഒരു ദുരന്തമുഖത്ത് നിന്നാണ് നമ്മള്‍ അതിജീവിച്ച് വന്നത്. നിരവധി സഹോദരങ്ങളുടെ ജീവന്‍ നഷ്ടമായി. അവരുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം. നഷ്ടങ്ങള്‍ക്ക് പകരമാകാന്‍ ഒന്നിനും സാധിക്കില്ല....

സ്വാതന്ത്ര്യദിനത്തില്‍ സംസ്ഥാനത്ത് വിപുലമായ ആഘോഷ പരിപാടികള്‍

സംസ്ഥാനത്തെ ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ ആഗസ്റ്റ് 15ന് രാവിലെ 9 മണിക്ക് തിരുവനന്തപുരം സെൻട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി വി ഡി സതീശൻ ദേശീയപതാക...