വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങുന്ന കാഴ്ചയാണ് കണ്ടതെന്ന് ബി.ജെ.പി നേതാവ് ഷോൺ ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.ദേശീയ താല്പര്യങ്ങൾക്ക് വിരുദ്ധമായി വന്ദേമാതരത്തിനെതിരെ നിലപാടെടുക്കുന്നത് പുതിയ തലമുറയ്ക്ക് വളരെ തെറ്റായ സന്ദേശമാണ് നൽകുന്നത്.രാജ്യത്തൊരു നിയമമുണ്ടെങ്കിൽ അത് നടപ്പിലാക്കാൻ മറ്റേതൊരു സംസ്ഥാനത്തെയും പോലെ കേരളത്തിനും ബാധ്യതയുണ്ട്. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെയും ഭരണഘടനാ തത്ത്വങ്ങളെയും തള്ളിക്കളയുന്ന സംസ്ഥാന സർക്കാരിന്റെ ഈ നിലപാട് ഫെഡറൽ സംവിധാനത്തിന് തന്നെ എതിരാണ്.ദേശഭക്തിഗാനമായ വന്ദേമാതരത്തെ വർഗീയവൽക്കരിക്കാനാണ് ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നത്. സ്കൂളുകളിലും പൊതുവേദികളിലും ഇത്തരം ദേശഭക്തി ഗാനങ്ങൾ വിലക്കുന്ന തരത്തിലുള്ള നീക്കങ്ങൾ കുട്ടികളുടെ ഉള്ളിലേക്ക് വിഷം കുത്തിവെക്കുന്നതിന് തുല്യമാണ്.മുസ്ലിം ലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും അജണ്ടകൾക്ക് മുന്നിൽ വഴങ്ങുന്ന സർക്കാർ നിലപാടിനെതിരെ ബി.ജെ.പി ശക്തമായ നിലപാടുമായി മുന്നോട്ടുപോകുമെന്നും ഈ വിഷയത്തിൽ ഒരടിപോലും പിന്നോട്ടില്ലെന്നും ഷോൺ ജോർജ് കോട്ടയത്ത് വ്യക്തമാക്കി.

