നാലു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ വടിവാൾ കൊണ്ടി വെട്ടി മുത്തശ്ശി .തമിഴ്നാട്ടിലെ കൊളിത്തലൈയിലെ ടോൾഗേറ്റിന് സമീപത്തുള്ള ഒരു ചായക്കടയിലാണ് സംഭവം. സംഭവത്തിൽ 55കാരിയായ കുട്ടിയുടെ മുത്തശ്ശിയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.കുട്ടിയുടെ മുത്തശ്ശിയും മുത്തച്ഛനും കൊളിത്തലൈക്ക് സമീപമുള്ള ഒരു ഗ്രാമത്തിലാണ് താമസിക്കുന്നത്. കുട്ടി മാതാപിതാക്കളോടൊപ്പം മറ്റൊരു ഗ്രാമത്തിലാണ് താമസിച്ചിരുന്നത്. കുട്ടിയെ മുത്തശ്ശിയുടെ വീട്ടിലെത്തിക്കാൻ അയൽവാസിയോട് മാതാവ് ആവശ്യപ്പെട്ടു. എന്നാൽ ഇയാൾ കുട്ടിയെ തന്റെ വീട്ടിലേക്കാണ് കൊണ്ടുപോയത്. അവിടെ വച്ച് കുട്ടിയെ പീഡിപ്പിച്ചു.സംഭവം അറിഞ്ഞതിന് പിന്നാലെ മുത്തശ്ശി ആയുധവുമായി യുവാവിനെതേടിയിറങ്ങി. വെള്ളിയാഴ്ച കുളിത്തലൈയിലെ ഒരു ചായക്കടയ്ക്ക് അടുത്തുവച്ച് യുവാവിനെ കണ്ട മുത്തശ്ശി ഇയാളെ കയ്യിലുണ്ടായിരുന്ന വടിവാൾ ഉപയോഗിച്ച് വെട്ടുകയായിരുന്നു. പത്തോളം വെട്ട് ഇയാൾക്ക് ഏറ്റിട്ടുണ്ടെന്നാണ് നിഗമനം.

