സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഓണം പ്രമാണിച്ച് 4,500 രൂപ ബോണസ് അനുവദിച്ച് ഉത്തരവായി. 2025-26 സാമ്പത്തിക വർഷത്തേക്കുള്ള ബോണസിന് അർഹതയില്ലാത്ത ജീവനക്കാർക്ക് 3,000 രൂപ പ്രത്യേക ഉത്സവബത്തയായി ലഭിക്കും. സർവീസ് പെൻഷൻകാർക്കും പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ചവർക്കും 1,250 രൂപയാണ് ഉത്സവബത്ത.തുകയുടെ വിതരണം ഓഗസ്റ്റ് 17 മുതല്‍ ആരംഭിക്കും. ബോണസിനും ഉത്സവബത്തയ്ക്കും പുറമെ ഓണം അഡ്വാൻസായി 20,000 രൂപ അനുവദിച്ചിട്ടുണ്ട്. സർക്കാർ ജീവനക്കാർ, മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, ചീഫ് വിപ്പ് എന്നിവരുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് 20,000 രൂപ അഡ്വാൻസ് ലഭിക്കും. ഇത് ഒക്ടോബർ മാസത്തെ ശമ്പളം മുതല്‍ 5 തുല്യ ഗഡുക്കളായി തിരിച്ചടയ്ക്കേണ്ടതാണ്.

