ചിങ്ങം പിറന്നു; മലയാളികൾക്ക് പുതുവത്സര ദിനം

ഇന്ന് പുതുവർഷ പിറവി. ഐശ്വര്യത്തിൻ്റെയും സമൃദ്ധിയുടെയും പുത്തൻ പ്രതീക്ഷകൾ നൽകുന്ന ദിനം.
പഴയതിനെ മറന്ന് പുതിയ പ്രതീക്ഷകളിലേക്ക് ചുവട് വയ്ക്കുകയാണ് ഓരോ മലയാളിയും.കൊല്ലവർഷത്തിലെ ആദ്യത്തെ മാസമായ ചിങ്ങമാസത്തിന്റെ ആദ്യ ദിവസമാണ് മലയാളികളുടെ പുതുവർഷമായി ആഘോഷിക്കുന്ന ചിങ്ങപ്പിറവി. മലയാളികൾ ഏറെ പ്രതീക്ഷയോടെയും ആഹ്ലാദത്തോടെയും വരവേൽക്കുന്ന ഈ മാസം ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും തുടക്കമായാണ് കണക്കാക്കപ്പെടുന്നത്. മലയാളിയുടെ ദേശീയോത്സവമായ ഓണം ചിങ്ങമാസത്തിലെ തിരുവോണം നാളിലാണ് ആഘോഷിക്കുന്നത്. കൊയ്ത്തുപാട്ടുകളുടെയും പുതിയ വിളവെടുപ്പിന്റെയും ഓർമ്മപ്പെടുത്തലുകൾ കൂടിയാണ് ചിങ്ങമാസം സമ്മാനിക്കുന്നത്.ചിങ്ങപ്പിറവി ദിവസം കേരളത്തിലെ വീടുകൾ വളരെ വൃത്തിയാക്കി ശുദ്ധിയാക്കുകയും നിലവിളക്ക് കൊളുത്തി ഐശ്വര്യം നിറയ്ക്കുകയും ചെയ്യുന്നു. കർഷകദിനം കൂടിയായി ആചരിക്കുന്ന ചിങ്ങം ഒന്നിന് കൃഷിക്കും കർഷകർക്കും പ്രത്യേക പ്രാധാന്യമുണ്ട്. പ്രകൃതി അതിന്റെ മുഴുവൻ സൗന്ദര്യവും പൂത്തുതുടങ്ങി പച്ചപ്പണിഞ്ഞു നിൽക്കുന്ന മനോഹരമായ കാലം കൂടിയാണിത്. പഴമയുടെ നന്മകളും സംസ്കാരവും പുതുതലമുറയിലേക്ക് കൈമാറുന്ന ഈ ദിവസം മലയാളികളുടെ മനസ്സിൽ എന്നും ആവേശവും സന്തോഷവും നിറയ്ക്കുന്നു.ഏസിവി ന്യൂസിൻ്റെ പുതുവത്സരാശംസകൾ

Leave a Reply

spot_img

Related articles

പാലക്കാട് വൻ ലഹരിവേട്ട; ഒരു കിലോ എംഡിഎംഎയുമായി ദമ്പതികൾ ഉൾപ്പെടെ 3 പേർ പിടിയിൽ

ഓണക്കാലത്തെ പ്രത്യേക വിൽപന ലക്ഷ്യമിട്ട് കേരളത്തിലേക്ക് എത്തിച്ച വൻ ലഹരിശേഖരം പാലക്കാട് പൊലീസ് പിടികൂടി.ഒരു കിലോ എംഡിഎംഎയുമായി സ്ത്രീ ഉൾപ്പെടെ മൂന്ന് പേരാണ് ഒലവക്കോട്...

കോഴിക്കോട് ലഹരിയിലായ മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു

കോഴിക്കോട് വെള്ളിപറമ്പില്‍ ലഹരിയിലായ മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു .വെള്ളിപറമ്പ് മക്കിനിയാട്ട് ശശിധരന്‍ (64) ആണ് കൊല്ലപ്പെട്ടത്.പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് സംഭവം നടന്നത്. മകന്‍ അഭിരാമിന്റെ...

സീറോമലബാര്‍ സഭാ സിനഡിന് ഇന്നു തുടക്കം

സീറോമലബാർ മേജർ ആർക്കി എപ്പിസ്കോപ്പല്‍ സഭയുടെ 34-ാമത് മെത്രാൻ സിനഡിന്റെ രണ്ടാം സമ്മേളനം സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ഇന്ന്...

കർഷകദിനാഘോഷം ഇന്ന്

സംസ്ഥാനതല കർഷക ദിനാഘോഷം ഇന്ന് (ചിങ്ങം ഒന്ന്) കളമശ്ശേരി ആശിഷ് കണ്‍വെൻഷൻ സെന്ററില്‍ മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും.കർഷക ദിനാഘോഷ ചടങ്ങില്‍ ഫിഷറീസ് വകുപ്പ്...