മുഖ്യമന്ത്രി വി ഡി സതീശന്‍ പങ്കെടുത്ത സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ വന്ദേമാതരം ഒഴിവാക്കി

മുഖ്യമന്ത്രി വി ഡി സതീശന്‍ പങ്കെടുത്ത സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ വന്ദേമാതരം ഒഴിവാക്കി.തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകള്‍ നടന്നത്.കാര്യപരിപാടികളില്‍ ഉള്‍പ്പെടുത്തിയത് ദേശീയ ഗാനം മാത്രം. പതാക ഉയര്‍ത്തിയതിനു ശേഷം ദേശീയ ഗാനം ആലപിച്ചു.വിവിധ സേനാ വിഭാഗങ്ങളും എന്‍ സി സി, സ്‌കൗട്ട്, ഗൈഡ്‌സ്, സറ്റുഡന്റ് പോലീസ് തുടങ്ങിയ വിഭാഗങ്ങളും പരേഡില്‍ അണിനിരന്നു. വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ മന്ത്രിമാരും പതാകയുയര്‍ത്തി.വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനും അതിന് നേതൃത്വം നല്‍കുന്ന യു ഡി എഫിനും വ്യക്തമായ നിലപാടുണ്ടെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ആഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ സര്‍ക്കാരിന്റെ നയം എന്താണെന്ന് എല്ലാവര്‍ക്കും ബോധ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Leave a Reply

spot_img

Related articles

കുറ്റിപ്പുറം പഞ്ചായത്ത് അംഗം അഹമ്മദ് കുട്ടി ചെമ്പിലാക്കല്‍ ട്രെയിന്‍ തട്ടി മരിച്ചു

കുറ്റിപ്പുറം പഞ്ചായത്ത് അംഗം അഹമ്മദ് കുട്ടി ചെമ്പിലാക്കല്‍ ട്രെയിന്‍ തട്ടി മരിച്ചു .കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് 21-ാം വാര്‍ഡ് മെമ്പര്‍ ആയ ഇദ്ദേഹത്തെ ബുധനാഴ്ച രാത്രി...

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്.തുലാവർഷം ശക്തമാവുന്ന സാഹചര്യത്തിലാണ് മഴ മുന്നറിയിപ്പുകള്‍ നല്‍കിയിരിക്കുന്നത്. നാല് ജില്ലകളില്‍ ഇന്ന് ഓറഞ്ച്...

ആയുർവ്വേദത്തിന്റെ മറവിൽ നടക്കുന്ന അനാശാസ്യം അവസാനിപ്പിക്കണം: സർവ്വ

നൂറ്റാണ്ടുകൾ പഴക്കമുള്ള ആയുർവേദ ചികിത്സയുടെ പേരിൽ നടക്കുന്ന അനാശാസ്യം അവസാനിപ്പിക്കാൻ സർക്കാർ നടപടി സ്ഥീകരിക്കണമെന്ന് സ്റ്റേറ്റ് ആയുർവ്വേദ റെപ്രസെന്റേറ്റീവ് ആന്റ് വർക്കേഴ്സ് അസ്സോസിയേഷൻ (SARWA)...

പാമ്പാടിയിൽ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് യുവതികൾക്ക് ദാരുണാന്ത്യം

കോട്ടയം പാമ്പാടിയിൽ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് യുവതികൾക്ക് ദാരുണാന്ത്യം.ദേശീയപാത 183 -ൽ കോട്ടയം പാമ്പാടി പതിമൂന്നാം മൈലിൽ വച്ചാണ് ബുധനാഴ്ച രാവിലെ 9...