എഐസിസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ വന്ദേമാതരം മുഴുവൻ ആലപിച്ചു .എഐസിസി പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെയും സോണിയ ഗാന്ധിയും രാഹുല്‍ഗാന്ധിയും ഇടപെട്ടിട്ടും മുഴുവൻ ആലപിക്കുകയായിരുന്നു.ദേശിയ ഗീതമായ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണം മാത്രം ആലപിച്ചാല്‍ മതി എന്നായിരുന്നു കോണ്‍ഗ്രസ് നിലപാട്. അതിന് വിരുദ്ധമായാണ് എഐസിസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനത്തില്‍ നടന്നത്.കോണ്‍ഗ്രസ് ആസ്ഥാനത്ത് വിപുലമായ രീതിയിലാണ് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചത്. സേവാദള്‍ നേതൃത്വത്തില്‍ വന്ദേമാതരം മുഴുവൻ ആലപിക്കുമ്പോള്‍ തന്നെ നേതാക്കള്‍ ഇടപെടുന്നുണ്ട്. എന്നാല്‍, ഗാനാലാപനം തുടരുകയായിരുന്നു. വന്ദേമാതരം മുഴുവൻ ആലപിക്കേണ്ടതില്ലെന്ന നിലപാടാണ് കോണ്‍ഗ്രസ് നേതൃത്വം എല്ലാ കാലത്തും സ്വീകരിച്ചിരുന്നത്.

