നാലു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ വടിവാൾ കൊണ്ടി വെട്ടി മുത്തശ്ശി

നാലു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ വടിവാൾ കൊണ്ടി വെട്ടി മുത്തശ്ശി .തമിഴ്‌നാട്ടിലെ കൊളിത്തലൈയിലെ ടോൾഗേറ്റിന് സമീപത്തുള്ള ഒരു ചായക്കടയിലാണ് സംഭവം. സംഭവത്തിൽ 55കാരിയായ കുട്ടിയുടെ മുത്തശ്ശിയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.കുട്ടിയുടെ മുത്തശ്ശിയും മുത്തച്ഛ‌നും കൊളിത്തലൈക്ക് സമീപമുള്ള ഒരു ഗ്രാമത്തിലാണ് താമസിക്കുന്നത്. കുട്ടി മാതാപിതാക്കളോടൊപ്പം മറ്റൊരു ഗ്രാമത്തിലാണ് താമസിച്ചിരുന്നത്. കുട്ടിയെ മുത്തശ്ശിയുടെ വീട്ടിലെത്തിക്കാൻ അയൽവാസിയോട് മാതാവ് ആവശ്യപ്പെട്ടു. എന്നാൽ ഇയാൾ കുട്ടിയെ തന്റെ വീട്ടിലേക്കാണ് കൊണ്ടുപോയത്. അവിടെ വച്ച് കുട്ടിയെ പീഡിപ്പിച്ചു.സംഭവം അറിഞ്ഞതിന് പിന്നാലെ മുത്തശ്ശി ആയുധവുമായി യുവാവിനെതേടിയിറങ്ങി. വെള്ളിയാഴ്ച കുളിത്തലൈയിലെ ഒരു ചായക്കടയ്ക്ക് അടുത്തുവച്ച് യുവാവിനെ കണ്ട മുത്തശ്ശി ഇയാളെ കയ്യിലുണ്ടായിരുന്ന വടിവാൾ ഉപയോഗിച്ച് വെട്ടുകയായിരുന്നു. പത്തോളം വെട്ട് ഇയാൾക്ക് ഏറ്റിട്ടുണ്ടെന്നാണ് നിഗമനം.

Leave a Reply

spot_img

Related articles

നോർത്ത് പറവൂർ തുരുത്തിപ്പുറത്ത് യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു

കൊച്ചി നോർത്ത് പറവൂർ തുരുത്തിപ്പുറത്ത് യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു.ആലുവ ചൂണ്ടി സ്വദേശിനി സുരമ്യയാണ് (24) സുഹൃത്ത് ഷിബിൻ്റെ കുത്തേറ്റ് മരിച്ചത്. ഷിബിനെ വടക്കേക്കര പോലീസ്...

പത്തനംതിട്ടയിൽ പത്താം ക്ലാസുകാരി ലൈംഗിക ചൂഷണത്തിനിരയായി; അച്ഛനടക്കം ഏഴ് പേർക്കെതിരെ കേസ്

പത്തനംതിട്ടയിൽ പത്താം ക്ലാസ് വിദ്യാർഥിനി ലൈംഗിക ചൂഷണത്തിനിരയായ സംഭവത്തിൽ അച്ഛനടക്കം ഏഴ് പേർക്കെതിരെ കേസ്. സംഭവവുമായി ബന്ധപ്പെട്ട് നിലവിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്....

ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട

ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട.ട്രെയിനിൽ എത്തിയ യാത്രക്കാരിൽ നിന്ന് 220 ഗ്രാം ഹെറോയിൻ പിടികൂടി.ഇൻവെർട്ടറിനുള്ളിൽ അതിവിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന് കണ്ടെത്തിയത്.സംഭവത്തിൽ...

താമരശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ച് കയറിയ യുവാവിനെതിരെ കേസെടുത്തു

കോഴിക്കോട് താമരശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ച് കയറിയ യുവാവിനെതിരെ കേസെടുത്ത് പോലീസ്.സംഭവത്തിൽ അടിവാരം വള്ളിയാട് സ്വദേശി മിഷ്ബാഹുൽ (19) നെതിരെയാണ് പോലീസ് കേസെടുത്തത്.ഇയാൾക്കെതിരെ...