ബഹ്റൈനില്‍ ബാത്ത്ടബ്ബിൽ വീണ് ഗുരുതരാവസ്ഥയിലായിരുന്ന മലയാളി ബാലന്‍ മരിച്ചു

ബഹ്റൈനില്‍ ബാത്ത്ടബ്ബിൽ വീണ് ഗുരുതരാവസ്ഥയിലായിരുന്ന മലയാളി ബാലന്‍ മരിച്ചു.കോട്ടയം സ്വദേശി ജോസഫിന്റെ ഏകമകനായ ധ്യാന്‍ സൂര്യ (മൂന്ന് വയസ്സ്) ആണ് സല്‍മാനിയ മെഡിക്കല്‍ കോംപ്ലക-്സില്‍ ചികിത്സയിലിരിക്കെ മരിച്ചത്.ഓണം ആഘോഷിക്കാനായി കഴിഞ്ഞയാഴ-്‌ചയാണ് ധ്യാന്‍ ബഹ്റൈന്‍ കേരളീയ സമാജം അംഗമായ അമ്മ മേഘയുടെ അടുത്തെത്തിയത്.ഓണസദ്യയ-്‌ക്ക്‌ ശേഷം കുട്ടി ഉറങ്ങാന്‍ കിടന്നിരുന്നു. ഈ സമയം അമ്മ അടുക്കളയില്‍ ജോലി ചെയ്യുകയായിരുന്നു. ഉറക്കമുണര്‍ന്ന കുട്ടി കുളിമുറിയിലെ ടബ്ബില്‍ കളിക്കുന്നതിനിടെ കാല്‍ വഴുതി വീഴുകയായിരുന്നു.കുട്ടിയെ ബോധരഹിതനായി കണ്ട അമ്മ ഉടന്‍ തന്നെ കെട്ടിടത്തിലുണ്ടായിരുന്ന ഡോക-്‌ടറുടെ സഹായത്തോടെ പ്രഥമശുശ്രൂഷ നല്‍കി. വിവരമറിഞ്ഞെത്തിയ എമര്‍ജന്‍സി സംഘം കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മൂന്ന് ദിവസത്തിന് ശേഷം ഞായറാഴ-്‌ച മരിക്കുകയായിരുന്നു.കഴിഞ്ഞ ആറു വര്‍ഷമായി ബഹ്റൈനില്‍ ബ്യൂട്ടി സലൂണ്‍ നടത്തുകയാണ് അമ്മ മേഘ. നാട്ടില്‍ മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പമായിരുന്നു ധ്യാന്‍ താമസിച്ചിരുന്നത്.

Leave a Reply

spot_img

Related articles

കാലിഫോർണിയയില്‍ രണ്ട് മലയാളി യുവതികള്‍ കൊല്ലപ്പെട്ട സംഭവത്തിൽ ദുരൂഹത തുടരുന്നു

അമേരിക്കയിലെ കാലിഫോർണിയയില്‍ രണ്ട് മലയാളി യുവതികള്‍ കൊല്ലപ്പെട്ട സംഭവത്തിൽ ദുരൂഹത തുടരുന്നു. തൃശൂർ പീച്ചി സ്വദേശിനി അഞ്ജന ഹരി(35), തിരുവനന്തപുരം കേശവദാസപുരം സ്വദേശിനിയും കോട്ടയം...

നേപ്പാൾ പ്രളയം: മരണം 650 കവിഞ്ഞു; കാണാതായവരിൽ മലയാളികളും

നേപ്പാളിലുണ്ടായ വലിയ പ്രളയദുരന്തത്തിൽ മരണസംഖ്യ 650 കടന്നു. ദുരന്തത്തിൽ മലയാളികൾ ഉൾപ്പെടെയുള്ളവരെ കാണാതായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം 2482 പേരെയാണ് ഇതുവരെ...

നേപ്പാളിലെ മിന്നൽ പ്രളയം: മലയാളി കുടുംബം അടക്കം കാണാതായവരുടെ എണ്ണം 1500 കവിഞ്ഞു

നേപ്പാളിലുണ്ടായ രൂക്ഷമായ മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും ദുരന്തത്തിൽ മരണം ഉയരുന്നു. ഇതുവരെ 472 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. പ്രളയത്തിൽപ്പെട്ട് 1500-ലധികം...

ഇൻഡോനേഷ്യയിൽ ഭൂചലനം

ഇൻഡോനേഷ്യയിൽ ഭൂചലനമുണ്ടായതായി റിപ്പോർട്ട്. ഭൂചലനം റിക്ടർ സ്കെയിലിൽ 7.7 രേഖപ്പെടുത്തി.ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പും നൽകിയിട്ടുണ്ട്. കിഴക്കൻ ഇന്തോനേഷ്യയിലെ ഫ്ലോറസ് ദ്വീപിലാണ് ഭൂകമ്പമുണ്ടായിരിക്കുന്നത്.നിരവധി തുടർ...