ജി. സുധാകരനെതിരെ ഗുരുതര സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം

മുൻ സി.പി.എം. നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരനെതിരെ ഗുരുതരമായ സാമ്പത്തിക അഴിമതി ആരോപണങ്ങളുമായി അമ്പലപ്പുഴ മുൻ എം.എൽ.എ. എച്ച്. സലാം രംഗത്ത്. 2021-ലെ തിരഞ്ഞെടുപ്പ് സമയത്ത് പിരിച്ചെടുത്ത ലക്ഷക്കണക്കിന് രൂപയുടെ കണക്ക് സുധാകരൻ ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ലെന്നും, ആ പണം ഉപയോഗിച്ചാണോ പറവൂരിൽ ഭാര്യയുടെ പേരിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ഭൂമി വാങ്ങിയതെന്നും സലാം ഫേസ്ബുക്കിലൂടെ സംശയമുയർത്തി. കൂടാതെ, മുൻപ് ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതാക്കളെ ഉപയോഗിച്ച് മാധ്യമപ്രവർത്തകരെ ആക്രമിക്കാനും സ്ത്രീകളെ അപകീർത്തിപ്പെടുത്താനും ശ്രമിച്ചുവെന്നും പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെയുള്ള അദ്ദേഹത്തിന്റെ അധിക്ഷേപങ്ങൾക്കാണ് ഈ തുറന്നപറച്ചിലെന്നും സലാം ആരോപിച്ചു. പതിറ്റാണ്ടുകളായി പാർട്ടി നൽകിയ പദവികളിലൂടെ നേടിയ മേൽവിലാസം മറന്നാണ് അദ്ദേഹം പെരുമാറുന്നതെന്നും, സ്വന്തം കുടുംബത്തിന്റെയും മകന്റെയും പേരിലുള്ള നിക്ഷേപങ്ങളുടെയും വസ്തുവകകളുടെയും സ്രോതസ്സ് വെളിപ്പെടുത്താൻ സുധാകരൻ തയ്യാറാകണമെന്നും സലാം കൂട്ടിച്ചേർത്തു.

Leave a Reply

spot_img

Related articles

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം: ജിഎസ്ടി തട്ടിപ്പിൽ അന്വേഷണം ശക്തമാക്കി കായിക വകുപ്പ്

അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലെത്തിക്കുമെന്ന പേരിൽ സ്പോൺസറായ റിപോർട്ടർ ब्रോഡ്കാസ്റ്റിംഗ് കമ്പനി 22.68 കോടി രൂപ ജിഎസ്ടി അടയ്ക്കാതിരുന്നതുമായി ബന്ധപ്പെട്ട് കായിക വകുപ്പ് ഇന്ന്...

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ അന്തരിച്ചു

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ അന്തരിച്ചു. 90 വയസായിരുന്നു.വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിൽസയിലായിരുന്നു.2025 ലാണ് സാമൂതിരി രാജയായി അധികാരമേൽക്കുന്നത്.ഫാർമക്കോളജിവിദഗ്‌ധനും മികച്ച എക്സ്പോർട്ടർക്കുള്ള...

ജാതിസ്പർധ വളർത്തുന്നവരുമായി യാതൊരു ബന്ധവുമില്ലെന്ന് ബിനോയ് വിശ്വം

ജാതിസ്പർധ വളർത്തുന്നവരുമായി യാതൊരു ബന്ധവുമില്ലെന്ന് ബിനോയ് വിശ്വം.ശ്രീ നാരായണ ഗുരുവിന്റെ നാമം ഉപയോഗിച്ച് ജാതിസ്പർധ വളർത്തുന്നവരുമായി വാഹനത്തിനകത്തായാലും പുറത്തായാലും സഹകരിക്കാൻ സിപിഐക്ക് യാതൊരു താൽപ്പര്യവുമില്ലെന്ന്...

നരേന്ദ്ര മോദിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്ത സംഭവത്തില്‍ പൊലിസ് ഉദ്യോഗസ്ഥയ്ക്ക് സസ്പെൻഷൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ് ഷെയര് ചെയ്ത സംഭവത്തില്‍ പൊലിസ് ഉദ്യോഗസ്ഥയ്ക്ക് സസ്പെൻഷൻ.തൊടുപുഴ സ്റ്റേഷനിലെ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സജിത സലീമിനെതിരെയാണ്...