സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ് സി.ബി.എൽ. ആലപ്പുഴ കരുവാ റ്റയിൽ തുടങ്ങുന്ന സിബിഎൽ നവംബർ 21ന് കൊല്ലത്തെ പ്രസിഡൻ്റ്സ് ട്രോഫി വള്ളംകളി യോടെ സമാപിക്കും.ആലപ്പുഴ, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലായി 11 മത്സരങ്ങളുണ്ട്.ഈ മത്സരങ്ങളിൽ കൂടുതൽ പോയിന്റ് നേടുന്നവരാണ് ഓവറോൾ ചാംപ്യ ന്മാരാകുക.വില്ലേജ് ബോട്ട് ക്ലബ് കൈനകരി തുഴഞ്ഞിരുന്ന വീയപുരം ചുണ്ടനാണ് നിലവി ലെ ചാംപ്യന്മാർ.നെഹ്റു ട്രോഫിയിൽ ആദ്യ 9 സ്‌ഥാനത്തെ ത്തിയ ചുണ്ടൻ വള്ളങ്ങളാണ് സിബിഎലിൽ ഏറ്റുമുട്ടുക. ചെറുവള്ളങ്ങളുടെ മത്സരം ഉൾപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ വർഷം വടക്കൻ ജില്ലകളിൽ ചെറുവള്ളങ്ങളുടെ 3 മത്സരങ്ങൾ സി.ബി.എലിന്റെ ഭാഗമായി നടത്തിയിരുന്നു.23ന് ബുധനാഴ്ചയാണു കൊല്ലം കല്ലടയിൽ രണ്ടാമത്തെ മത്സരം. ശനിയാഴ്ച‌കളിൽ മാത്രം നടത്തിയിരുന്ന മത്സരം ഇതാദ്യമായി ബുധനാഴ്ച നട ത്തുന്നു. 28-ാം ഓണനാളായ 23ന് നടക്കുന്ന കല്ലട ജലോത്സവത്തിനൊപ്പം സി.ബി.എൽ മത്സരവും ഉൾ ക്കൊള്ളിക്കണമെന്ന ആവശ്യം ടൂറിസം വകുപ്പ് അംഗീകരിക്കുകയായിരുന്നു.തൃശൂർ കോട്ടപ്പുറത്തെ മത്സരം ഗാന്ധിജയന്തി ദിവസമായ ഒക്ടോബർ 2ന് വെള്ളിയാഴ്ചയാണ്.

സിബിഎലിൽ മത്സരിക്കുന്ന വള്ളങ്ങളും ക്ലബ്ബുകളും👇

അരോമ ചുണ്ടൻ (അരോമ ബോട്ട് ക്ലബ്)

നടുഭാഗം ചുണ്ടൻ (പുന്നമട ബോട്ട് ക്ലബ്)

വിയപുരം ചുണ്ടൻ (യുബിസി കൈനകരി എഫ്‌സി)

മേൽപാടം ചുണ്ടൻ (പള്ളാത്തുരുത്തി ബോട്ട് ക്ലബ്)

നിരണം ചുണ്ടൻ (നിരണം ബോട്ട് ക്ലബ്)

ആർപ്പൂക്കര ചുണ്ടൻ ഇമ്മാനുവൽ ബോട്ട് ക്ലബ്)

ചെറുതന ചുണ്ടൻ (നാട്ടകം ബോട്ട് ക്ലബ്)

പുണ്യാളൻ നിരണം ചുണ്ടൻ (കുമരകം ടൗൺ ബോട്ട് ക്ലബ്)

തലവടി ചുണ്ടൻ (കൈനകരി വില്ലേജ് ബോട്ട് ക്ലബ്)

സി.ബി.എൽ മത്സരം ആലപ്പുഴ കരുവാറ്റയിൽ സെപ്റ്റംബർ 19

കൊല്ലം കല്ലടയിൽ 23

ആലപ്പുഴ പാണ്ടനാട് 26

തൃശ്ശൂർ കോട്ടപ്പുറത്ത് ഒക്ടോബർ 2

എറണാകുളം മറൈൻ ഡ്രൈവിൽ ഒക്ടോബർ 10

എറണാകുളം പിറവത്ത് 17

കോട്ടയം താഴത്തങ്ങാടി 24
ആലപ്പുഴ കൈനകരി 31

ആലപ്പുഴ പുളിങ്കുന്ന് നവംബർ 7

കായംകുളം നവംബർ 14

നവംബർ 21 ന് കൊല്ലം നടക്കുന്ന പ്രസിഡന്റ്സ് ട്രോഫിയോടെ സമാപനമാകും.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....

സ്വര്‍ണക്കുതിപ്പ്; പവന് ഒറ്റയടിക്ക് കൂടിയത് രണ്ടായിരത്തിലേറെ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. പവന് ഒറ്റയടിക്ക് 2440 രൂപയാണ് വര്‍ധിച്ചത്. 1,13,920 രൂപയാണ് ഇന്നത്തെ പവന്‍ വില. ഇന്നലെ 1,11,480 രൂപയായിരുന്നു. ഗ്രാമിന്...