ആലുവ പെരിയാറിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു.ആലുവ യു.സി. കോളേജ് വല്യപ്പൻപടി വയലക്കാട് കാട്ടിലപ്പറമ്പിൽ ഉമ്മറിൻ്റെ മകൻ നിസാർ (36) ആണ് മരിച്ചത്.ഇന്ന് രാവിലെ ശിവക്ഷേത്രത്തോട് ചേർന്ന് സ്ഥാപിച്ചിട്ടുള്ള സ്തൂപ കടവിൽ കുളിക്കാനിറങ്ങിയതാണ്.ആലുവ ഫയർഫോഴ്സെത്തി മൃതദേഹം കണ്ടെടുത്തു.KSRTC ആലുവ ഡിപ്പോ വർക്ക് ഷോപ്പ് ജീവനക്കാരനാണ്.

