സംസ്ഥാനത്ത് പവർകട്ട് സമയം ഏകീകരിക്കാൻ തീരുമാനം

സംസ്ഥാനത്ത് പവർകട്ട് സമയം ഏകീകരിക്കാൻ തീരുമാനം.ഒരാഴ്ച ഒരേസമയം പവർകട്ട് ഏർപ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. പവർകട്ടിന് ഒന്നരമണിക്കൂർ മുമ്പ് ഉപഭോക്താക്കളെ അറിയിക്കുന്ന സംവിധാനം ഇന്നുമുതൽ പ്രാബല്യത്തിൽ ആക്കും.പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് ഈ സംവിധാനം കഴിഞ്ഞ ദിവസം ഏർപ്പെടുത്തിയിരുന്നു. ബുധനാഴ്ച 700 മെഗാ വാട്ടിന്‍റെ കുറവാണ് സംസ്ഥാനത്ത് നേരിട്ടതെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു.വൈദ്യുതി നിയന്ത്രണങ്ങൾ ഇനി മുൻകൂട്ടി അറിയാം; എസ്എംഎസ് സന്ദേശം എത്തും.ഇതിനായി കെഎസ്ഇബിയുടെ ഔദ്യോഗിക ആപ്പായ ‘വിത് യു’വിലൂടെയും മൊബൈൽ ഫോണിൽ എസ്എംഎസ് ആയും വിവരങ്ങൾ ലഭ്യമാക്കും.വെള്ളിയാഴ്ച ഉച്ചയോടെ ഈ പുതിയ സംവിധാനം സംസ്ഥാനമാകെ പൂർണമായി നിലവിൽ വരും. തിരുവനന്തപുരം ജില്ലയിൽ നടത്തിയ പ്രാരംഭ പരീക്ഷണങ്ങൾ പൂർണ വിജയം കണ്ട പശ്ചാത്തലത്തിലാണ് ഈ സൗകര്യം കേരളമാകെ വ്യാപിപ്പിക്കുന്നത്.വൈദ്യുതി മുടങ്ങുന്നതിന് ഒന്നര മണിക്കൂർ മുൻപ് വരെ ഉപഭോക്താക്കൾക്ക് ഇതുസംബന്ധിച്ച മുന്നറിയിപ്പ് ലഭിക്കുമെന്നതാണ് ഈ സംവിധാനത്തിന്‍റെ പ്രധാന സവിശേഷത.. പുതിയ ആപ്പിനെ ഔട്ടേജ് മാനേജ്മെന്‍റ് സിസ്റ്റവുമായി ബന്ധിപ്പിച്ചാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരിക്കുന്നത്.ഈ ഔട്ടേജ് മാനേജ്മെന്‍റ് സിസ്റ്റത്തിൽ നിന്നുള്ള സന്ദേശങ്ങളാണ് നേരിട്ട് ഉപഭോക്താക്കളുടെ മൊബൈൽ ഫോണുകളിലേക്ക് എത്തുക.

Leave a Reply

spot_img

Related articles

ജിജോ ജോണ്‍ പുത്തേഴത്തിനെതിരായ സൈബര്‍ ആക്രമണത്തിനെതിരെ കര്‍ശന നടപടിക്ക് നിര്‍ദേശം നല്‍കി രമേശ് ചെന്നിത്തല

അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ജിജോ ജോണ്‍ പുത്തേഴത്തിനെതിരായ സൈബര്‍ ആക്രമണത്തിനെതിരെ കര്‍ശന നടപടി കൈക്കൊള്ളാന്‍ സൈബര്‍ വിഭാഗം ഐ ജിക്ക് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിര്‍ദേശം...

മലപ്പുറത്ത് വിദ്യാര്‍ഥിനികളുടെ ചിത്രം മോര്‍ഫ് ചെയ്ത കേസിലെ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു

മലപ്പുറത്ത് വിദ്യാര്‍ഥിനികളുടെ ചിത്രം മോര്‍ഫ് ചെയ്ത കേസിലെ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു.തിരുവനന്തപുരം തിരുമല ഓടംകുഴി സ്വദേശി സുബിന്‍ ബാബുവാണ് മലപ്പുറത്തെ ലോഡ്ജിൽ കൈഞരമ്പ് മുറിച്ച്...

ലൈഫ് പദ്ധതി സാമ്പത്തിക തട്ടിപ്പിൽ അറസ്റ്റിലായ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ എം.ആർ. റാണി ലക്ഷ്മിക്കെതിരെ വീണ്ടും കേസ്

ലൈഫ് പദ്ധതി സാമ്പത്തിക തട്ടിപ്പിൽ അറസ്റ്റിലായ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ എം.ആർ. റാണി ലക്ഷ്മിക്കെതിരെ വീണ്ടും കേസ്.പത്തനംതിട്ട അരുവാപ്പുലം പഞ്ചായത്തിൽ 20,64,946 രൂപയുടെ സാമ്പത്തിക...

പെരിയാറിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

ആലുവ പെരിയാറിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു.ആലുവ യു.സി. കോളേജ് വല്യപ്പൻപടി വയലക്കാട് കാട്ടിലപ്പറമ്പിൽ ഉമ്മറിൻ്റെ മകൻ നിസാർ (36) ആണ് മരിച്ചത്.ഇന്ന് രാവിലെ ശിവക്ഷേത്രത്തോട്...