മലപ്പുറത്ത് വിദ്യാര്‍ഥിനികളുടെ ചിത്രം മോര്‍ഫ് ചെയ്ത കേസിലെ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു

മലപ്പുറത്ത് വിദ്യാര്‍ഥിനികളുടെ ചിത്രം മോര്‍ഫ് ചെയ്ത കേസിലെ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു.തിരുവനന്തപുരം തിരുമല ഓടംകുഴി സ്വദേശി സുബിന്‍ ബാബുവാണ് മലപ്പുറത്തെ ലോഡ്ജിൽ കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്.സംഭവം നേരിൽ കണ്ടതോടെ ലോഡ്ജിലുണ്ടായിരുന്നവർ സുബിനെ ഉടൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.നിലവിൽ ഇയാളുടെ ആരോഗ്യനിലയ്ക്ക് പ്രശ്നമില്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.വിവരമറിഞ്ഞ് ഇയാളുടെ ബന്ധുക്കൾ മലപ്പുറത്ത് എത്തിയിട്ടുണ്ട്.കേസിൽ അറസ്റ്റിലായ സുബിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. മലപ്പുറം ജില്ല വിട്ടുപോകരുതെന്ന ഉപാധിയുണ്ടായിരുന്നതിനാൽ ജില്ലയിലെ ഒരു സ്വകാര്യ ലോഡ്ജിലായിരുന്നു താമസിച്ചിരുന്നത്. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്നും നിർദ്ദേശം നൽകിയിരുന്നു.തിരുവനന്തപുരത്തെ മൊബൈൽ ടെക്നീഷ്യനാണ് 26കാരനായ സുബിൻ ബാബു.വ്യാജ അക്കൗണ്ടുകളുണ്ടാക്കി മലബാർ മേഖല കേന്ദ്രീകരിച്ച് കോളേജ് വിദ്യാർത്ഥിനികളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ കണ്ടെത്തി അതിൽ നിന്ന് ചിത്രങ്ങളെടുത്ത് മോർഫ് ചെയ്ത് പ്രചരിപ്പിച്ചെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്.സാമ്പത്തിക നേട്ടത്തിനുവേണ്ടിയായിരുന്നു ഇതെന്നും പൊലീസ് പറയുന്നുണ്ട്.ആദ്യഘട്ടത്തിൽ ചോദ്യം ചെയ്തപ്പോൾ താനല്ല മോർഫ് ചെയ്തതെന്നും മ​റ്റൊരാൾ തനിക്ക് പണമുണ്ടാക്കാൻ വേണ്ടി ചിത്രങ്ങൾ നൽകിയതാണെന്നുമാണ് ഇയാൾ. പൊലീസിന് മൊഴി നൽകിയത്. പിന്നീടാണ് കു​റ്റം സമ്മതിച്ചത്.മലപ്പുറം ജില്ലയിലെ 12 ഓളം കോളജുകളില്‍ നിന്നാണ് മോര്‍ഫ് ചെയ്ത ചിത്രം പ്രചരിക്കുന്നത് സംബന്ധിച്ച് പരാതി ഉയര്‍ന്നത്. വ്യാജ അക്കൗണ്ടുകള്‍ വഴിയാണ് സുബിന്‍ ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. എല്ലാ പരാതികളും കണക്കിലെടുത്ത് സൈബര്‍ പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്. മൊബൈല്‍ ടെക്നീഷ്യനാണ് സുബിന്‍ ബാബു .

Leave a Reply

spot_img

Related articles

എക്സാലോജിക്ക് കേസ്: യു ഡി എഫും, എൽ ഡി എഫും ഒത്തു കളിക്കുന്നു; കെ സുരേന്ദ്രൻ

പിണറായി വിജയനും കുടുംബാംഗങ്ങളും ആരോപണ വിധേയരായ എക്സാലോജിക്ക് അഴിമതി കേസിൽ യു ഡി എഫും, എൽ ഡി എഫും ഒത്തുbകളിക്കുകയാണെന്ന് ബി ജെ പി...

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്; പ്രോസിക്യൂഷന്‍ അനുമതി വൈകുന്നതില്‍ സർക്കാരിന് വിമർശനം

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ളവർ പ്രതികളായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ പ്രോസിക്യൂഷന്‍ അനുമതി വൈകുന്നതില്‍ അതൃപ്തി പരസ്യമാക്കി ഹൈക്കോടതി.സർക്കാരിനെതിരെ...

കൊച്ചി നഗരത്തിലെ സ്വകാര്യ ബസുകളുടെ ഗതാഗത രീതികൾക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി നഗരത്തിലെ സ്വകാര്യ ബസുകളുടെ അശ്രദ്ധവും അപകടകരവുമായ ഗതാഗതരീതികൾക്കെതിരെ രൂക്ഷമായ വിമർശനമായി ഹൈക്കോടതി.നഗരത്തിലെ റോഡുകൾ “മരണക്കളങ്ങൾക്ക്” സമാനമാണെന്ന് കോടതി നിരീക്ഷിച്ചു.പോലീസ്, മോട്ടോർ വാഹന വകുപ്പ്...

ജിജോ ജോണ്‍ പുത്തേഴത്തിനെതിരായ സൈബര്‍ ആക്രമണത്തിനെതിരെ കര്‍ശന നടപടിക്ക് നിര്‍ദേശം നല്‍കി രമേശ് ചെന്നിത്തല

അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ജിജോ ജോണ്‍ പുത്തേഴത്തിനെതിരായ സൈബര്‍ ആക്രമണത്തിനെതിരെ കര്‍ശന നടപടി കൈക്കൊള്ളാന്‍ സൈബര്‍ വിഭാഗം ഐ ജിക്ക് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിര്‍ദേശം...