പാകിസ്ഥാനെതിരെ ആറ് വിക്കറ്റ് വിജയം നേടി ശ്രീലങ്ക വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിൽ പ്രവേശിച്ചു. ഞായറാഴ്ച നടക്കുന്ന കലാശക്കളിയിൽ ഇന്ത്യയാണ് ശ്രീലങ്കയുടെ എതിരാളി. പാകിസ്ഥാൻ ഉയർത്തിയ 131 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക, ഹർഷിത (36), കവിഷ (33) എന്നിവരുടെ മികച്ച കൂട്ടുകെട്ടിന്റെയും അവസാന ഓവറുകളിലെ തകർപ്പൻ ബാറ്റിങ്ങിന്റെയും കരുത്തിൽ എട്ട് പന്തുകൾ ബാക്കിനിൽക്കെ ലക്ഷ്യം കണ്ടു. ഫാത്തിമ സനയുടെ മികവിലാണ് പാകിസ്ഥാൻ ഭേദപ്പെട്ട സ്‌കോർ പടുത്തുയർത്തിയത്.

