ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഡൽഹിയിലെത്തി. വിമാനത്താവളത്തിൽ അദ്ദേഹത്തിന് പരമ്പരാഗത നൃത്തങ്ങളടക്കം ഉൾപ്പെടുത്തി ഊഷ്മളമായ സ്വീകരണമാണ് നൽകിയത്. വാണിജ്യ സഹമന്ത്രി ജിതിൻ പ്രസാദ വിമാനത്താവളത്തിലെത്തി അദ്ദേഹത്തെ സ്വീകരിച്ചു.ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ചൈനീസ് പ്രസിഡന്റ് ഇന്ത്യയിലെത്തുന്നത്. ഇന്നും നാളെയുമായി (രണ്ട് ദിവസങ്ങളിലായി) നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ വിവിധ ലോക നേതാക്കളുമായി അദ്ദേഹം ചർച്ചകൾ നടത്തും. ഷീ ജിൻപിങ്ങിന്റെ സന്ദർശനത്തോടനുബന്ധിച്ച്, ഇന്ത്യയും ചൈനയും തമ്മിൽ നല്ല അയൽക്കാരും സുഹൃത്തുക്കളും ആകണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് ചൈനീസ് അംബാസഡർ വ്യക്തമാക്കിയിരുന്നു.

