പൊതുവിദ്യാഭ്യാസ ഡയറക്ടറെ മാറ്റിയതിലുള്ള അതൃപ്തി പരസ്യമാക്കി പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ.കോട്ടയത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നര മാസത്തിനിടെ മൂന്ന് ഡയറക്ടർമാർ മാറിയത് വകുപ്പിൽ പ്രതിസന്ധിയുണ്ടാക്കുന്നുണ്ടെന്നും വിദ്യാഭ്യാസ മേഖലയിലെ പ്രവർത്തനങ്ങൾക്ക് സ്ഥിരതയുള്ള നേതൃത്വമാണ് ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കാൻ പുതിയ ശ്രമങ്ങളൊന്നുമില്ലെന്നും, ഭൂരിഭാഗം കാര്യങ്ങളോടും വിയോജിപ്പാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. സംഘടനകളുടെ അഭിപ്രായം അറിയാൻ മാത്രമാണ് യോഗം വിളിച്ചതെന്നും, നിലവിലുള്ള നടപടിക്രമങ്ങൾ മാത്രമാണ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

