മണിപ്പൂരിൽ വീണ്ടും സായുധ ആക്രമണം; രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു

മണിപ്പൂരിൽ വീണ്ടും സായുധ ആക്രമണങ്ങൾ. തമങ്ലോങ്, നോണി ജില്ലകളിലുണ്ടായ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു. കുക്കി വിഭാഗത്തിൽപ്പെട്ടവരാണ് കൊല്ലപ്പെട്ടവരെല്ലാം.തമങ്ലോങ് ജില്ലയിലെ കെയ്മായി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ടോലെൻ കുക്കി ഗ്രാമത്തിൽ ഞായറാഴ്ച പുലർച്ചെ നാല് മണിയോടെയായിരുന്നു ആദ്യ ആക്രമണം. വീടിന് നേരെ നടത്തിയ വെടിവെപ്പിൽ ലിങ്ജംഗൈ സിങ്‌സിത് എന്ന സ്ത്രീ സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ഭർത്താവ് സെയ്‌നെ സിങ്‌സിത്, മകൻ എന്നിവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഭർത്താവിന്റെയും ജീവൻ രക്ഷിക്കാനായില്ല.രണ്ടാമത്തെ സംഭവം നോണി ജില്ലയിലെ ലോങ്പി ഗ്രാമത്തിലാണ് ഉണ്ടായത്. സാധനങ്ങൾ കൊണ്ടുപോകുകയായിരുന്ന ഗ്രാമവാസികൾക്ക് നേരെ അജ്ഞാത സംഘം നടത്തിയ വെടിവെപ്പിൽ ജൂലി ഗാംഗ്ടെ, തങ്വെൽ ഗാംഗ്ടെ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഒരു സ്ത്രീയെക്കൂടി കാണാതായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
സംഭളിൽ മണിപ്പൂർ മുഖ്യമന്ത്രി യുൻഡം ഖേംചന്ദ് സിങ് ഉൾപ്പെടെയുള്ള പ്രമുഖർ അഗാധമായ ദുഃഖവും ശക്തമായ അപലപനവും രേഖപ്പെടുത്തി. പ്രദേശത്ത് സുരക്ഷാ സേനയുടെ നേതൃത്വത്തിൽ പരിശോധനയും ശക്തമായ നടപടികളും പുരോഗമിക്കുകയാണ്.

Leave a Reply

spot_img

Related articles

മുഖത്ത് ബോംബിന്റെ അവശിഷ്ടവുമായി 33 വർഷം ജീവിച്ചയാൾക്ക് ആശ്വാസം

1993 മാർച്ച് 12-ന് മുംബൈ വർളിയിലെ പാസ്‌പോർട്ട് ഓഫീസിനു എതിർവശത്തുണ്ടായ ബോംബ് സ്ഫോടനത്തിൽ മുഖത്ത് തുളച്ചുകയറിയ ലോഹച്ചില്ല് 33 വർഷത്തിനു ശേഷം പുറത്തെടുത്തു. ഗുജറാത്ത്...

ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഡൽഹിയിലെത്തി; വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഡൽഹിയിലെത്തി. വിമാനത്താവളത്തിൽ അദ്ദേഹത്തിന് പരമ്പരാഗത നൃത്തങ്ങളടക്കം ഉൾപ്പെടുത്തി ഊഷ്മളമായ സ്വീകരണമാണ് നൽകിയത്. വാണിജ്യ സഹമന്ത്രി...

ഡൽഹിയിൽ മണിപ്പൂരി സംഗീതജ്ഞൻ മർദ്ദനമേറ്റ് മരിച്ചു; ഏഴുപേർ അറസ്റ്റിൽ

ഡൽഹിയിൽ വീടിനുപുറത്ത് ബഹളുണ്ടാക്കിയത് ചോദ്യം ചെയ്ത മണിപ്പൂർ സ്വദേശിയായ സംഗീതജ്ഞൻ മർദ്ദനമേറ്റ് മരിച്ചു; ഏഴുപേർ അറസ്റ്റിൽ.ന്യൂഡൽഹിയിലെ കിലോകാരി ഗ്രാമത്തിൽ വീടിനുപുറത്ത് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത...

ചരിത്രത്തിലാദ്യമായി ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ് ഡൽഹിക്ക് പുറത്തേക്ക്; വേദി ഗുജറാത്തിലെ സ്റ്റാച്യൂ ഓഫ് യൂണിറ്റി

72 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണച്ചടങ്ങ് ഡൽഹിക്ക് പുറത്തേക്ക് മാറ്റുന്നു. ഗുജറാത്തിലെ കേവാഡിയയിലുള്ള (ഏകതാ നഗർ) 'സ്റ്റാച്യൂ ഓഫ് യൂണിറ്റി'യാണ്...