വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ നീക്കങ്ങൾ സജീവം; ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബി സർക്കാരിന്റെ അനുമതി തേടും

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി യൂണിറ്റിന് 30 രൂപ നിരക്കിൽ ഈ മാസം 30 വരെ പുറത്തുനിന്ന് വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബി നീക്കം ആരംഭിച്ചു. ഇതിനായി വൻവിലയ്ക്ക് വൈദ്യുതി വാങ്ങാൻ അനുമതി തേടിയും സാമ്പത്തിക പിന്തുണ ആവശ്യപ്പെട്ടും കെ.എസ്.ഇ.ബി ഇന്ന് സർക്കാരിന് കത്ത് നൽകും. സർക്കാരിന്റെ അനുമതി ലഭിച്ചശേഷമാകും പുതിയ കരാറുകളുമായി റെഗുലേറ്ററി കമ്മീഷനെ സമീപിക്കുക. നിലവിൽ യൂണിറ്റിന് പത്തു രൂപയ്ക്ക് മുകളിൽ വൈദ്യുതി വാങ്ങരുതെന്നാണ് കമ്മീഷന്റെ ചട്ടമെങ്കിലും, എൻ.ടി.പി.സിയിൽ നിന്ന് വാങ്ങാനുള്ള ധാരണ യൂണിറ്റിന് 30 രൂപയ്ക്കായതിനാൽ ഇക്കാര്യത്തിൽ സർക്കാരിനെ കൂടി വിശ്വാസത്തിൽ എടുക്കാനാണ് തീരുമാനം. അതേസമയം, പ്രതിസന്ധി നേരിടുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി നേരിട്ട് ഇടപെടുകയും വിദഗ്ധരുമായും റെഗുലേറ്ററി കമ്മീഷൻ മുൻ ചെയർമാൻമാരുമായും ചർച്ചകൾ നടത്തുകയും ചെയ്തിട്ടുണ്ട്. ചീഫ് സെക്രട്ടറിയും ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിയും മറ്റ് സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും, ബദൽ മാർഗ്ഗങ്ങൾ തേടി സിസ്റ്റം ഓപ്പറേഷൻസ് ഡയറക്ടർ പി. ശിവദാസ്, ഫിനാൻസ് ഡയറക്ടർ ആർ. ബിജു എന്നിവരടങ്ങുന്ന ഡയറക്ടർ ബോർഡ് അംഗങ്ങൾ ഉത്തരേന്ത്യയിലെ വൈദ്യുതി മിച്ച സംസ്ഥാനങ്ങളിലേക്ക് ചർച്ചകൾക്കായി തിരിക്കുമെന്നും അധികൃതർ അറിയിച്ചു. വിവിധ സ്വകാര്യ കമ്പനികളുമായും എൻ.ടി.പി.സി ആസ്ഥാനത്തും ചർച്ചകളും സന്ദർശനങ്ങളും നടക്കുമെന്നും അറിയുന്നു.

Leave a Reply

spot_img

Related articles

കന്നി മാസ പൂജയ്ക്കായി ശബരിമല നട സെപ്തംബർ 16ന് തുറക്കും

കന്നി മാസ പൂജയ്ക്കായി ശബരിമല നട സെപ്തംബർ 16 ന് തുറക്കും. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ്...

പൊതുവിദ്യാഭ്യാസ ഡയറക്ടറെ മാറ്റിയതിലുള്ള അതൃപ്തി പരസ്യമാക്കി മന്ത്രി എൻ. ഷംസുദ്ദീൻ

പൊതുവിദ്യാഭ്യാസ ഡയറക്ടറെ മാറ്റിയതിലുള്ള അതൃപ്തി പരസ്യമാക്കി പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ.കോട്ടയത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നര മാസത്തിനിടെ മൂന്ന് ഡയറക്ടർമാർ മാറിയത് വകുപ്പിൽ...

കോട്ടയം ജില്ലയിലെ രണ്ട് കല്യാണ മണ്ഡപങ്ങളിൽ ഭക്ഷണം എത്തിക്കാതെ കാറ്ററിങ് സംഘം വഞ്ചിച്ചതായി പരാതി

കോട്ടയം ജില്ലയിലെ രണ്ട് കല്യാണ മണ്ഡപങ്ങളിൽ വിവാഹച്ചടങ്ങിന് ഭക്ഷണം എത്തിക്കാതെ കാറ്ററിങ് സംഘം വഞ്ചിച്ചതായി പരാതി.മുണ്ടക്കയം ചോറ്റിയിലും കോട്ടയം കഞ്ഞിക്കുഴിയിലുമാണ് വിവാഹച്ചടങ്ങുകളിൽ വധുവിൻ്റെ കുടുംബക്കാർക്ക്...

സംസ്ഥാനത്ത് ഇന്ന് മുതൽ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്നുമുതൽ രണ്ട് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിൽ യെല്ലോ...