മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന ഹർജി; തെരഞ്ഞെടുപ്പ് കമ്മീഷനും മാണി സി കാപ്പനും നോട്ടീസ് അയച്ച് ഹൈക്കോടതി

ചെക്ക് കേസിൽ തടവിന് ശിക്ഷിക്കപ്പെട്ട പാലാ എം.എൽ.എ മാണി സി. കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും മാണി സി. കാപ്പനും ഹൈക്കോടതി നോട്ടീസ് അയച്ചു.സ്പീക്കറും ചീഫ് സെക്രട്ടറിയും മറുപടി നൽകണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച ഹർജി വീണ്ടും പരിഗണിക്കും.ചെക്ക് കേസിൽ മുംബൈ ബോറിവലി മജിസ്ട്രേറ്റ് കോടതിയാണ് മാണി സി. കാപ്പനെ തടവിന് ശിക്ഷിച്ചത്. ജനപ്രാതിനിധ്യ നിയമപ്രകാരം അദ്ദേഹത്തെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുംബൈ സ്വദേശിയായ പരാതിക്കാരനാണ് ഹർജി നൽകിയിരിക്കുന്നത്. ഹർജി തീർപ്പാകുന്നത് വരെ എം.എൽ.എ എന്ന നിലയിലുള്ള ആനുകൂല്യങ്ങൾ മാണി സി. കാപ്പൻ തടയണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു. മാണി സി. കാപ്പനെതിരെ നാല് കേസുകളിലായി മൂന്നര വർഷമാണ് പ്രത്യേകമായി തടവ് ശിക്ഷ വിധിച്ചത്. കേസിലെ പരാതിക്കാരനായ പ്രവാസി വ്യവസായിയാണ് ഹർജി നൽകിയത്.

Leave a Reply

spot_img

Related articles

നിപ മരുന്ന് വിവാദം; ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരനെതിരെ മുന്‍ മന്ത്രി വീണാ ജോര്‍ജ്

ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരനെതിരെ മുന്‍ മന്ത്രി വീണാ ജോര്‍ജ്. നിപ ബാധിതര്‍ക്ക് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കിയെന്ന മന്ത്രിയുടെ മറുപടി തെറ്റാണെന്നും നിയമസഭയെ...

നിപ മരുന്ന് വിവാദം: ക്ലിനിക്കൽ ട്രയൽ മരുന്നാണോ നൽകിയതെന്ന് സംശയമുണ്ടെന്ന് ആരോഗ്യ മന്ത്രി

നിപ മരുന്ന് വിവാദത്തിൽ കൂടുതൽ പ്രതികരണവുമായി ആരോഗ്യ മന്ത്രി കെ. മുരളീധരൻ രംഗത്ത്. രോഗികൾക്ക് നൽകിയത് ക്ലിനിക്കൽ ട്രയൽ മരുന്നാണോ എന്ന് സംശയമുണ്ടെന്നും ആശുപത്രി...

പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ച നിലയിൽ

കൊല്ലം ഓടനാവട്ടത്ത് പത്താംക്ലാസുകാരിയെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കട്ടയിൽ രാജി ഭവനിൽ രാജേഷ്-അഞ്ജു ദമ്പതികളുടെ മകൾ മാളവിക (15) ആണ് മരിച്ചത്....

ശവപ്പെട്ടിക്കടക്ക് തീപിടിച്ചു

പുൽപള്ളി താഴെയങ്ങാടിയിൽ പ്രവർത്തിച്ചിരുന്ന ശവപ്പെട്ടിക്കട കഴിഞ്ഞ രാത്രിയുണ്ടായ അഗ്നിബാധയിൽ ചാമ്പലായി. മൂന്നുനിലകളിലായി പ്രവർത്തിച്ചിരുന്ന സ്‌ഥാപനത്തിലുണ്ടായിരുന്ന നൂറിലധികം ശവപ്പെട്ടികൾ, മറ്റ് ഫർണിച്ചറുകൾ, ഫ്രീസറുകൾ, ഫ്രിജ്, ജനറേറ്റർ,...