സി പി എമ്മിൽ വിശാലമായ അഴിച്ചുപണി. സംസ്ഥാന സെക്രട്ടറിയേറ്റ് പുനസംഘടിപ്പിച്ചു.മൂന്നു പേരെ പുതുതായി ഉൾപ്പെടുത്തിക്കൊണ്ടാണ് സംസ്ഥാന സെക്രട്ടറിയേറ്റ് പുന:സംഘടിപ്പിച്ചിരിക്കുന്നത്.പി ജയരാജൻ, വി ശിവൻകുട്ടി, എം ബി രാജേഷ് എന്നിവരെയാണ് പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്. അതേസമയം, ടി പി രാമകൃഷ്‌ണനെയും, തോമസ് ഐസക്കിനെയും പുറത്താക്കി.മാത്രമല്ല പാർട്ടി സെക്രട്ടറി എം വി ഗോവിന്ദന് ശാസന നൽകിയെന്ന വിവരവും വരുന്നുണ്ട്. സംസ്ഥാന സമിതിയും പുനഃസംഘടിപ്പിച്ചിട്ടുണ്ട്.സമിതിയിൽ പുതുതായി 9 അംഗങ്ങളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.ഒ എസ് അംബിക, എം വിജിൻ, ജെയ്ക്, പി എസ് സഞ്ജീവ് എന്നിവരെയും സമിതിയിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.യുവമുഖങ്ങളെ ഉള്‍പ്പെടുത്തി വിശാലവും സമഗ്രവുമായ അഴിച്ചുപണിയാണ് സി പി എം നടത്തിയിരിക്കുന്നത്.

