ഇഡിയുടെ രാഷ്ട്രീയ വേട്ട നിയമപരമായും രാഷ്ടീയമായും നേരിടും; പ്രമേയം പാസാക്കി സിപിഎം

സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ ഇഡിക്കെതിരെ പ്രമേയം പാസാക്കി. ഇഡിയുടെ രാഷ്ട്രീയ വേട്ട നിയമപരമായും രാഷ്ടീയമായും നേരിടും എന്ന തലക്കെട്ടിലാണ് പ്രമേയം.സിപിഎം പോളിറ്റ് ബ്യൂറോ അംഗമായ പിണറായി വിജയനേയും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം മുഹമ്മദ് റിയാസിനേയും കുടുംബത്തേയും ഇഡി രാഷ്ട്രീയമായി വേട്ടയാടുകയാണെന്നാണ് പ്രമേയം ആരോപിക്കുന്നത്. സംസ്ഥാന സെക്രട്ടറി അംഗമായ പി.കെ ബിജുവാണ് പ്രമേയം അവതരിപ്പിച്ചത്.’പ്രതിപക്ഷ നേതാവിന്റെ മകളുടെ ഉടമസ്ഥതതയിലുണ്ടായിരുന്ന എക്‌സാലോജിക് കമ്പനിയും സിഎംആര്‍എല്ലും നിയമപരമായ കരാറിന്റെ അടിസ്ഥാനത്തില്‍ ബിസിനസ്സ് ഇടപാട് നടത്തി എന്നത് വസ്തുതയാണ്. അക്കാലത്ത് തന്നെ അതിന്റെ ആദായ നികുതിയും ജിഎസ്ടിയും അടയ്ക്കുകയും ചെയ്തിരുന്നു.കരാര്‍ അടിസ്ഥാനത്തില്‍ സുതാര്യമായി ബാങ്ക് അക്കൗണ്ടുകള്‍ വഴിയാണ് എക്‌സാലോജിക് സിഎംആര്‍എല്ലിന് നല്‍കിയ സേവനങ്ങള്‍ക്ക് പ്രതിഫലം കൈപ്പറ്റിയതെന്നും പ്രമേയം വിശദീകരിക്കുന്നുണ്ട്. തങ്ങള്‍ക്ക് കരാര്‍ പ്രകാരം സേവനം ലഭിച്ചതായി കമ്പനി അധികാരികള്‍ സത്യവാങ്മൂലം ഇന്‍കംടാക്സ് അധികാരികളുടെ മുമ്പാകെ സമര്‍പ്പിച്ചിരുന്നതുമാണ്.ടി വീണ കേരളത്തിലെ ഉന്നത രാഷ്ട്രീയ നേതാവിന്റെ മകളാണെന്ന് ഇന്‍കംടാക്‌സ് ഇന്ററീം സെറ്റില്‍മെന്റ് ബോര്‍ഡ് സിഎംആര്‍എല്‍ നല്‍കിയ ആര്‍ബിറ്റേഷന്‍ അപേക്ഷയില്‍ എക്‌സാലോജികിനേയോ അതിന്റെ ഉടമയേയോ കേള്‍ക്കാതെ ഏകപക്ഷീയമായി രേഖപ്പെടുത്തിയത് തന്നെ രാഷ്ട്രീയ ലക്ഷ്യം വെച്ച് തുടക്കമിട്ട ഒരു വേട്ടയുടെ തെളിവായിരുന്നു എന്നും പ്രമേയം ആരോപിക്കുന്നു. ഇതുകൊണ്ടാണ് തുടക്കത്തില്‍ തന്നെ ഇക്കാര്യം ചൂണ്ടിക്കാണിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ വേട്ടയെക്കുറിച്ച് പാര്‍ട്ടി പ്രതികരിച്ചത്.അക്കാര്യം ശരിയാണ് എന്ന് ഇപ്പോള്‍ മറ്റ് അന്വേഷണ ഏജന്‍സികളെ കൂടി രംഗത്തിറക്കി നടത്തിക്കൊണ്ടിരിക്കുന്ന നടപടികളിലൂടെ വ്യക്തമായിരിക്കുകയാണ്’ എന്നാണ് വിപുലീകൃത സംസ്ഥാന കമ്മിറ്റി അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടുന്നത്.

Leave a Reply

spot_img

Related articles

ശബരിമല തീർത്ഥാടകർക്ക് ആരോഗ്യ സുരക്ഷ; ‘സ്വാസ്ഥ്യം ശരണം’ ആരോഗ്യ ബോധവൽക്കരണ ക്യാമ്പയിന് തുടക്കം

ശബരിമല മണ്ഡല–മകരവിളക്ക് തീർത്ഥാടനത്തിനെത്തുന്ന അയ്യപ്പഭക്തർക്ക് സമഗ്രമായ ആരോഗ്യപരിരക്ഷയും സുരക്ഷയും ഉറപ്പാക്കുന്നതിനായി ആരോഗ്യവകുപ്പ് ആവിഷ്‌കരിച്ച ‘സ്വാസ്ഥ്യം ശരണം’. ആരോഗ്യത്തോടെ ശരണയാത്ര' ബോധവൽക്കരണ ക്യാമ്പയിന്റെ ലോഗോ പ്രകാശനം...

പ്രോജക്ട് കോർഡിനേറ്റർ ഒഴിവ്‌

ഫിഷറീസ് വകുപ്പ് ആലപ്പുഴ ജില്ലയിൽ വേമ്പനാട് കായൽ സംരക്ഷണവുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന 'Integrated Fishery Resource Management in Inland Aquatic Ecosystems (2026-27)'...

വനിതാ കമ്മിഷനിൽ ഡെപ്യൂട്ടേഷൻ ഒഴിവ്

കേരള വനിതാ കമ്മിഷനിൽ അസിസ്റ്റന്റ് തസ്തികയിൽ നിലവിലുള്ള രണ്ട് ഒഴിവുകളിലേക്ക് അന്യത്രസേവന വ്യവസ്ഥയിൽ സർക്കാർ വകുപ്പുകളിൽ സമാന തസ്തികയിൽ (ശമ്പള സ്കെയിൽ-39,300-83,000) സേവനമനുഷ്ഠിക്കുന്നവരിൽ നിന്നും...

ചീഫ് മിനിസ്റ്റേഴ്സ് റിസർച്ച് ഫെലോഷിപ്പിന് അപേക്ഷിക്കാം

യു.ജി.സി. അംഗീകൃത സർവകലാശാലകളിലും/ സ്ഥാപനങ്ങളിലും റെഗുലർ/ ഫുൾടൈം ഗവേഷണം ചെയ്യുന്ന കേരളീയർ ആയ ന്യൂനപക്ഷ മതവിഭാഗങ്ങളിൽപ്പെട്ട (മുസ്ലിം, ക്രിസ്ത്യൻ (എല്ലാ വിഭാഗങ്ങളും) സിഖ്, ബുദ്ധ,...