അഫ്‌ഗാനിസ്ഥാനെതിരെ ടി20 പരമ്പര ഇന്ത്യയ്ക്ക്

സഞ്ജുവിന്റെ വെടിക്കെട്ട് ഫിഫ്‌റ്റിയോടെ രണ്ടാം ടി20യിലും വിജയം.ഏഴു വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം.ഓപ്പണറായെത്തിയ സഞ്ജു 22 പന്തിൽ ഏഴ് ഫോറും നാല് സിക്‌സറും സഹിതം 57 റൺസ് അടിച്ചെടുത്തു.20 പന്തിൽ നിന്നായിരുന്നു സഞ്ജുവിന്റെ അർദ്ധ സെഞ്ചുറി.മുഹമ്മദ് നബി എറിഞ്ഞ ആരാം ഓവറിൽ 20 റൺസാണ് മലയാളി താരം അടിച്ചെടുത്തത്. അടുത്ത ഓവറിൽ റാഷിദ് ഖാനെ ബൗണ്ടറിയിലേക്ക് പറത്തി അർധ സെഞ്ചുറി പൂർത്തിയാക്കി. ഒടുവിൽ റാഷിദ് ഖാന്റെ പന്തിൽ മുഹമ്മദ് നബി ക്യാച്ച് ചെയ്യുകയായിരുന്നു.സഞ്ജുവും അഭിഷേകും ചേർന്ന് ഓപ്പണിങ് വിക്കറ്റിൽ 88 റൺസ് കൂട്ടുകെട്ടുണ്ടാക്കുകയും ചെയ്തു.മത്സരത്തില്‍ മുഹമ്മദ് നബിയുടെ വിക്കറ്റെടുത്ത് അപൂര്‍വനേട്ടം സ്വന്തമാക്കി ഇന്ത്യൻ താരം ജസ്പ്രീത് ബുംറ. സ്വന്തം നാട്ടിൽ ക്രിക്കറ്റിന്‍റെ മൂന്ന് ഫോർമാറ്റുകളിലും (ടെസ്റ്റ്, ഏകദിനം, ടി20) 50 വിക്കറ്റുകൾ തികയ്ക്കുന്ന ലോകത്തിലെ ആദ്യ ബൗളറെന്ന നേട്ടമാണ് 32-കാരനായ ബുംറ അഫ്ഗാനെതിരെ ഒരു വിക്കറ്റ് നേടിയതിലൂടെ സ്വന്തമാക്കിയത്. അഫ്ഗാനിസ്ഥാനെതി നാല് ഓവറിൽ 25 റൺസ് വഴങ്ങിയാണ് ബുംറ ഒരു വിക്കറ്റെടുത്തത്.ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തു. 37 റണ്‍സെടുത്ത ക്യാപ്റ്റൻ ഇബ്രാഹിം സര്‍ദ്രാനാണ് അഫ്ഗാന്‍റെ ടോപ് സ്കോറര്‍. ഡാര്‍വിഷ് റസൂലി 26ഉം, റാഷിദ് ഖാന്‍ 28ഉം മുഹമ്മദ് നബി 20ഉം റണ്‍സെടുത്ത് അഫ്ഗാനിസ്ഥാന്‍ സ്കോര്‍ ബോര്‍ഡിലേക്ക് കാര്യമായ സംഭാവന നല്‍കി.ഇന്ത്യക്കായി നിതീഷ് കുമാര്‍ റെഡ്ഡി 24 റണ്‍സിന് 3 വിക്കറ്റെടുത്തപ്പോള്‍ അര്‍ഷ്ദീപ് സിംഗ് 35 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.

Leave a Reply

spot_img

Related articles

വനിതാ ഏഷ്യൻ കപ്പ്: ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യയ്ക്ക് കിരീടം

വനിതാ ഏഷ്യൻ കപ്പ് ഫൈനലിൽ ശ്രീലങ്കയെ 72 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ കിരീടം സ്വന്തമാക്കി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20...

വനിതാ ഏഷ്യാ കപ്പ് ഫൈനൽ: പാകിസ്ഥാനെ വീഴ്ത്തി ശ്രീലങ്ക ഫൈനലിൽ

പാകിസ്ഥാനെതിരെ ആറ് വിക്കറ്റ് വിജയം നേടി ശ്രീലങ്ക വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിൽ പ്രവേശിച്ചു. ഞായറാഴ്ച നടക്കുന്ന കലാശക്കളിയിൽ ഇന്ത്യയാണ് ശ്രീലങ്കയുടെ...

പാകിസ്താനെതിരെ ഗോൾമഴ; ജൂനിയർ ഏഷ്യാ കപ്പ് ഹോക്കിയുടെ സെമിയിൽ കടന്ന് ഇന്ത്യൻ വനിതകൾ

ചൈനയിലെ മോഖിയിൽ നടന്ന ജൂനിയർ ഏഷ്യാ കപ്പ് ഹോക്കി മത്സരത്തിൽ പാകിസ്താനെ എതിരില്ലാത്ത 19 ഗോളുകൾക്ക് തകർത്ത് ഇന്ത്യൻ വനിതാ ടീം സെമിഫൈനലിൽ പ്രവേശിച്ചു.ടൂർണമെന്റിലെ...

ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 165 റൺസിന്റെ വമ്പൻ ജയം

ഗാലെയിൽ നടന്ന ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 165 റൺസിന്റെ വമ്പൻ ജയം. 372 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ശ്രീലങ്ക അഞ്ചാം ദിനം...