റിപ്പോർട്ടർ ടി.വി ഹെഡ്ഓഫിസിൽ പൊലീസ് റെയ്ഡ് – നിയമപരമായ ഇടപെടലെന്ന് മുഖ്യമന്ത്രി

റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ ഹെഡ് ഓഫിസിൽ ഇന്ന് പുലർച്ചെയാണ് പൊലിസ് പരിശോധന നടത്തിയത്.തൃക്കാക്കര എ.സി.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനക്കെത്തിയത്.പരിശോധനയ്ക്ക് ഡി.ജി.പി അനുമതി നൽകിയിട്ടില്ലെന്നാണ് വിവരം.എന്നാൽ മെസ്സിയുടെ കേരള സന്ദർശനത്തിൻ്റെ പേരിലുള്ള തട്ടിപ്പില്‍ സംസ്ഥാനത്ത് വ്യാപക പരിശോധന നടത്തുന്നത് നിയമപരമായ ഇടപെടലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പ്രതികരിച്ചു.എസ്ഐടി അന്വേഷണ ഭാഗമായിട്ടാണ് റിപ്പോര്‍ട്ടര്‍ ചാനൽ ഓഫീസിലെ റെയ്ഡെന്നും നിയമപരമായ ഇടപെടലാണിതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.എങ്കിലും വാർത്താസംപ്രേഷണം തടസ്സപ്പെടുത്തിയിട്ടില്ല, റെയ്ഡ് വിവരം അറിഞ്ഞത് ആ ചാനലിലിലൂടെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.മെസിയുടെ പേരിൽ നടന്നത് വലിയ തട്ടിപ്പാണ് ഇത്. കായിക വകുപ്പ് വിഷയത്തിൽ പരാതിയും നൽകിയരുന്നു. റെയ്ഡ് എവിടെ എന്നതിൽ തീരുമാനം പൊലീസുന്റേതെന്നും സർക്കാർ ഇടപെടലില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Leave a Reply

spot_img

Related articles

പാലാ നഗരസഭയിൽ കോൺഗ്രസ് വിമതൻ ബിജു മാത്യൂസിന് എൽഡിഎഫ് പിന്തുണയോടെ വൈസ് ചെയർമാനായി വിജയം

പാലാ നഗരസഭയിൽ കോൺഗ്രസ് വിമതൻ ബിജു മാത്യൂസിന് എൽഡിഎഫ് പിന്തുണയോടെ വൈസ് ചെയർമാനായി വിജയം.നഗരസഭയിലെ 26 അംഗങ്ങളിൽ 14 പേരുടെ പിന്തുണ ബിജുവിന് ലഭിച്ചു.യുഡിഎഫ്...

പ്രാഥമികമായി കുറ്റകൃത്യം നടന്നതായി മനസിലായി; സർക്കാരിൽ നിന്ന് ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നത്; മെസി തട്ടിപ്പിൽ എഡിജിപി

മെസിയെ കേരളത്തിലെത്തിക്കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയെന്ന കേസിൽ വ്യാപക പരിശോധനയുമായി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി).സർക്കാരിൽ നിന്ന് ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നതെന്ന്...

നവതി നിറവിൽ വെള്ളാപ്പള്ളി നടേശൻ; ആഘോഷം ഇന്ന്

എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നവതി നിറവിൽ.നവതി ആഘോഷം ഇന്ന് കണിച്ചുകുങ്ങരയിലെ വസതിയിൽ നടക്കും.ചിങ്ങ മാസത്തിലെ വിശാഖം...

പോലീസ് അതിക്രമം മാധ്യമ നായാട്ട്: കെയുഡബ്ലുജെ

തിരുവനന്തപുരം: റിപ്പോർട്ടർ ടിവി ആസ്ഥാനത്ത് ന്യൂസ് ഡസ്കിൽ കടന്നുകയറി പോലീസ് നടത്തിയ തേർവാഴ്ച മാധ്യമ നായാട്ടും ജനാധിപത്യ ധ്വംസനവുമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ. വാർത്താ...