പുതിയ വൈദ്യുതി നയം രൂപീകരിക്കും: മുഖ്യമന്ത്രി

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന് പുതിയ വൈദ്യുതി നയം രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. സംസ്ഥാനത്ത് സൗരോർജം ഉൾപ്പെടെയുള്ള പുനരുപയോഗ ഊർജ സ്രോതസ്സുകളുടെ ഉപയോഗം വർധിപ്പിക്കുന്നതിനൊപ്പം ബാറ്ററി സ്റ്റോറേജ്, പമ്പ്ഡ് സ്റ്റോറേജ് തുടങ്ങിയ സംവിധാനങ്ങളും വ്യാപിപ്പിക്കും. കെഎസ്ഇബി- യെ സ്വകാര്യവൽക്കരിക്കില്ല മറിച്ച് കൂടുതൽ സ്വയംപര്യാപ്തമാക്കും. അതോടൊപ്പം പുനരുപയോഗ ഊർജ മേഖലയിൽ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മഴയുടെ കുറവ്, വൈദ്യുതി ഉപഭോഗത്തിലുണ്ടായ വലിയ വർധന, വൈകുന്നേരങ്ങളിലെ ഉയർന്ന വൈദ്യുതി ആവശ്യകത എന്നിവയാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണങ്ങൾ. അത് പരിഹരിക്കാൻ ഒഡിഷയിൽ നിന്നും ന്യൂക്ലിയർ പവർ കോർപ്പറേഷനിൽ നിന്നും വൈദ്യുതി ലഭ്യമാക്കിയിട്ടുണ്ട്. കൂടുതൽ വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട് ന്യൂക്ലിയർ പവർ കോർപ്പറേഷൻ, തെർമൽ പവർ കോർപ്പറേഷൻ എന്നിവയുമായി ചർച്ച നടത്താൻ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പരിസ്ഥിതി ലോല പ്രദേശങ്ങളുടെ (ഇ എസ് എ) പരിധി നിശ്ചയിക്കുമ്പോൾ ജനവാസ കേന്ദ്രങ്ങളെ പൂർണമായും ഒഴിവാക്കണമെന്നാണ് സർക്കാരിന്റെ നിലപാട്. കാർഡമം ഹിൽ ഏരിയയും ഇ എസ് എ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. 98 വില്ലേജുകളിലായി 8590 ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് മാത്രമായി ഇ എസ് എ പരിധി നിശ്ചയിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. ഇക്കാര്യം സംബന്ധിച്ച് മുഖ്യമന്ത്രിയുടെയും, പരിസ്ഥിതി മന്ത്രിയുടെയും നേതൃത്വത്തിലുള്ള സംഘം കേന്ദ്ര സർക്കാരുമായി വീണ്ടും ചർച്ച നടത്തും.സംസ്ഥാനത്തെ ഐ എ എസ് ഉദ്യോഗസ്ഥരുടെ കുറവും കേന്ദ്രതലത്തിലുള്ള നിർബന്ധിത പരിശീലനവുമാണ് വിവിധ വകുപ്പുകളിൽ ഉദ്യോഗസ്ഥർക്ക് ഇടയ്ക്കിടെ മാറ്റം വരാൻ കാരണമെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. ഓരോ തസ്തികയിലും ഉദ്യോഗസ്ഥർക്ക് കുറഞ്ഞത് രണ്ടു വർഷത്തെ സേവന സ്ഥിരത ഉറപ്പാക്കാൻ സർക്കാർ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

spot_img

Related articles

ചിറയിൻകീഴിലെ കയ്യാങ്കളിയിൽ ഒത്തുതീർപ്പ്

ചിറയിൻകീഴിലെ കയ്യാങ്കളിയിൽ ഒത്തുതീർപ്പ് .രമ്യാ ഹരിദാസ് എംഎൽഎയും കോൺഗ്രസ് നേതാക്കളുമായുള്ള കയ്യാങ്കളിയാണ് ഒത്തുതീർപ്പിലെത്തിയത്.പാളയം പ്രദീപിന്റെയും എസ് സജാദിന്റെയും സസ്പെൻഷൻ പിൻവലിച്ചു. പ്രാദേശിക നേതാക്കൾക്കെതിരായ കേസ്...

വീണ് തോളിന് ഗുരുതരമായി പരിക്കേറ്റ അഭയാരണ്യത്തിലെ കുട്ടിയാനയെ ചികിത്സക്കായി ഇന്ന് ഗുജറാത്തിലെ വൻതാരയിലേക്ക് കൊണ്ടുപോകും

വീണ് തോളിന് ഗുരുതരമായി പരിക്കേറ്റ കോടനാട് അഭയാരണ്യത്തിലെ കുട്ടിയാനയെ ചികിത്സക്കായി ഇന്ന് ഗുജറാത്തിലെ വൻതാരയിലേക്ക് കൊണ്ടുപോകും.ജന്മനാ അസ്ഥിവൈകല്യമുള്ള ഈ കുട്ടിയാന കഴിഞ്ഞ ഏപ്രിലിലാണ് കോടനാട്...

സിഐടിയു സംസ്ഥാന സമ്മേളനം കോട്ടയത്ത് ഇന്ന് ആരംഭിക്കും

സിഐടിയു സംസ്ഥാന സമ്മേളനത്തിന് ഇന്ന് അക്ഷര നഗരിയിൽ കൊടി ഉയരും. സമ്മേളനത്തിൽ 625 പ്രതിനിധികൾ പങ്കെടുക്കും.ഇന്ന് വൈകുന്നേരം 4 മണിക്ക് വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള...

ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് വരുന്ന ദിവസങ്ങളിൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ...