സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയത് 28 ശതമാനം മഴയുടെ കുറവെന്ന് കാലാവസ്ഥാ വകുപ്പിൻ്റെ കണക്ക്

സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയത് 28 ശതമാനം മഴയുടെ കുറവെന്ന് കാലാവസ്ഥാ വകുപ്പിൻ്റെ കണക്ക്.ജൂൺ ഒന്നു മുതൽ സെപ്റ്റംബർ 17 വരെയുള്ള കണക്കാണ് കാലാവസ്ഥാ കേന്ദ്രം പുറത്തുവിട്ടത്.ഏറ്റവും മഴ കുറവ് ഉണ്ടായിരിക്കുന്നത് വയനാട്ടിലാണ്. 54% മഴയുടെ കുറവാണ് വയനാട്ടിൽ രേഖപ്പെടുത്തിയത്.ഇടുക്കിയിൽ 47 ശതമാനം കുറവ് മഴയാണ് ഇത്തവണ ലഭിച്ചത്. എൽ നിനോ പ്രതിഭാസമാണ് ഇത്തവണ കേരളത്തിൽ കാലവർഷം ദുർബലമാകാൻ കാരണം.ഇതിനു പുറമേ സംസ്ഥാനത്ത് അതികഠിനമായ ചൂടും തുടരുകയാണ്.സംസ്ഥാനത്ത് പുനലൂരിലാണ് ഏറ്റവും ഉയർന്ന താപനില ഇന്ന് രേഖപ്പെടുത്തിയത്.37 ഡിഗ്രി സെൽഷ്യസ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം നഗരത്തിൽ 35.4 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.എന്നാൽ വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ ലഭിച്ചേക്കുമെന്നാണ് കാലാവസ്ഥ പ്രവചനം.

Leave a Reply

spot_img

Related articles

യുഡിഎഫ് സർക്കാരിനെ പ്രശംസിച്ച് സുരേഷ് ഗോപി

യുഡിഎഫ് സർക്കാരിനെ പ്രശംസിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. കേരള സർക്കാരിൽ നിന്നും മുൻപ് ഇല്ലാത്ത വിധം പിന്തുണയും സഹായവും ലഭിക്കുന്നുണ്ടെന്നും, മുഖ്യമന്ത്രി അടക്കമുള്ളവരെ...

അനധികൃത സ്വത്ത് സമ്പാദന കേസിൽ ടോമിൻ ജെ. തച്ചങ്കരിക്ക് നാല് വർഷം തടവും പിഴയും ശിക്ഷ

സംസ്ഥാന പോലീസ് ഉപമേധാവിയായിരുന്ന മുൻ എ.ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരി അനധികൃത സ്വത്ത് സമ്പാദന കേസിൽ കുറ്റക്കാരനാണെന്ന് കോട്ടയം വിജിലൻസ് കോടതി കണ്ടെത്തി. ഔദ്യോഗിക...

അനധികൃത സ്വത്ത് സമ്പാദനം: ടോമിൻ ജെ. തച്ചങ്കരി കുറ്റക്കാരനെന്ന് കോടതി

സംസ്ഥാന പോലീസ് ഉപമേധാവിയായിരുന്ന ടോമിൻ ജെ. തച്ചങ്കരി ഔദ്യോഗിക പദവിയിലിരിക്കെ വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ കുറ്റക്കാരനാണെന്ന് കോട്ടയം വിജിലൻസ് കോടതി കണ്ടെത്തി.2003 ജനുവരി...

മൂവാറ്റുപുഴ-കോലഞ്ചേരി റോഡിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

മൂവാറ്റുപുഴ-കോലഞ്ചേരി റോഡിൽ കടാതി അമ്പലംപടിയിലുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം.കടാതി ചോളമലയിൽ രാജേഷാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ മൂവാറ്റുപുഴ ഭാഗത്തുനിന്ന് വരികയായിരുന്ന രാജേഷ് സഞ്ചരിച്ച...