ബംഗാളിനെ ബനാന റിപ്പബ്ലിക് ആക്കി മാറ്റുകയാണ് ബി ജെ പിയെന്ന് കെ സി വേണുഗോപാൽ.നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയെ അറസ്റ്റ് ചെയ്ത നടപടി ദേശീയ വിഷയമായി കോൺഗ്രസ് ഉയർത്തുമെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ.ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിനായി ആ സ്ഥാനാർഥി തന്നെ മത്സരിക്കും.മുതിർന്ന നേതാക്കളെല്ലാം നന്ദിഗ്രാമിൽ പ്രചാരണത്തിന് പോകും.രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കും.തെരഞ്ഞെടുപ്പ് കമ്മീഷൻ നരേന്ദ്രമോദിയുടെ ഏജന്റായി മാറിയെന്നും കെ സി.മാസപ്പടി കേസിൽ സർക്കാർ നിയമപരമായ വശങ്ങൾ പരിശോധിച്ച് കൈകാര്യം ചെയ്യുംറിപ്പോർട്ടർ ടി വിയിലെ റെയ്ഡിനെ കുറിച്ചുള്ള കാര്യങ്ങൾ ആഭ്യന്തരമന്ത്രി വിശദീകരിച്ചിട്ടുണ്ട്.അത് വിശ്വസിക്കാനാണ് ഇഷ്ടം.കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കെ എസ് യുവിന്റെ തോൽവി പരിശോധിക്കുമെന്നും കെ സി വേണുഗോപാൽ.

