ജെ. സ്റ്റുഡിയോസ് & എ 2 എ സ്റ്റുഡിയോസിൻ്റെ ബാനറിൽ സണ്ണി തഴുത്തല ,ഗിരീഷ് കൊട്ടിയം, അനിൽ പുന്തലത്താഴം എന്നിവർ നിർമ്മിച്ച് ഉമേഷ് എസ് നായർ സംവിധാനം ചെയ്യുന്ന മോഹന വള്ളി എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി.ഒറ്റപ്പാലം, പൊള്ളാച്ചി , പഴനി, കൊച്ചി ഇൻ്റെർനാഷണൽ എയർപോർട്ട് എന്നിവിടങ്ങളിലായി ട്ടാണ് ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.
ഹൊറർ ഹ്യൂമർ,ഫാൻ്റെസി ജോണറിൽ ഒരുക്കുന്ന ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അസീസ് നെടുമങ്ങാടാണ്.തികഞ്ഞ നാട്ടുമ്പറത്തിൻ്റെ പശ്ചാത്തലത്തിൽ, പ്രേമ ദാമ്പനെന്ന യുവാവിൻ്റേയും, പ്രേമദാസൻ്റെ അമ്മയുടേയും ജീവിതത്തെ പ്രധാനമായും കേന്ദീകരിച്ചു കൊണ്ടാണ് ഈ ചിത്രത്തിൻ്റെ കഥാപുരോഗതി മോഹനചന്ദ്രൻ പിടിക്കുന്ന ഒരു വള്ളി, വള്ളിക്കെട്ടാകുന്ന തോടെ യുണ്ടാകുന്ന പ്രശ്നങ്ങളാണ്തികച്ചും രസകരമായി അവതരിപ്പിക്കുന്നത്.ഒരു ഗ്രാമീണ ജീവിതത്തിൻ്റെ ആചാരാനുഷ്ടാന ങ്ങളുടേയും, ജീവിതത്തിൻ്റേയും പച്ചയായ ചലച്ചിത്രാവിഷ്ക്ക രണം കൂടിയാണ് ഉമേഷ് എസ് നായർ ഈ ചിത്രത്തിലൂടെ കാട്ടിത്തരുന്നത് .ചിരിയും ചിന്തയുമെല്ലാം ഈ ചിത്രത്തെ ഏറെ ആകർഷകമാക്കുമെന്നതിൽ സംശയമില്ല.
ബൈജു സന്തോഷ്, രക്ഷന ഇന്ദുചൂഡൻ ; ഭഗത് മാനുവൽ, സെന്തിൽ കൃഷ്ണ , ബിന്ദു പണിക്കർ, മൊട്ട രാജേന്ദ്രൻ , തുഷാരപിള്ള, ശ്രീജാരവി , വിജയ് മുത്തു ശശാങ്കൻ മയ്യനാട് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
രചന-രാഹുൽ കല്യാൺ.
സംഗീതം- അൽഫോൻസ് ജോസഫ്.
ഛായാഗ്രഹണം -സുധീർ സുരേന്ദ്രൻ.
എഡിറ്റിംഗ് – സുനേഷ് സെബാസ്റ്റ്യൻ.
കലാ സംവിധാനം – മകേഷ് മോഹൻ.
മേക്കപ്പ് – സിജേഷ് കൊങ്ങോട്ടി.
കോസ്റ്റ്യൂം ഡിസൈൻ – അരവിന്ദ് . കെ ആർ.
സൗണ്ട് മിക്സിംഗ് – എം ആർ. രാജാകൃഷ്ണൻ.
സൗണ്ട് ഡിസൈൻ – ആശിഷ് ജോസ് ഇല്ലിക്കൽ .
ഡിസൈൻ – യെല്ലോടൂത്ത് .
മാർക്കറ്റിംഗ് – ഒപ്റ.
സ്റ്റിൽസ്- വിഷ്ണു . ആർ. ഗോവിന്ദ്.
പ്രൊഡക്ഷൻ എക്സിക്യുട്ടീവ്സ് – കമലാക്ഷൻ പയ്യന്നൂർ അനിൽ അൻസാദ്.
പ്രൊഡക്ഷൻ കൺട്രോളർ -ശശി പൊതുവാൾ..
വാഴൂർ ജോസ് .

