തിരുവോണം ബംപർ ലോട്ടറി ടിക്കറ്റിനു വൻ ഡിമാൻഡ്

30 കോടി രൂപ ഒന്നാം സമ്മാനമുള്ള തിരുവോണം ബംപർ ലോട്ടറി ടിക്കറ്റിനു വൻ ഡിമാൻഡ്. ഇതുവരെ 87,68,160 ടിക്കറ്റുകളാണ് വിറ്റഴിച്ചത്.500 രൂപയാണ് ടിക്കറ്റ് വില. 438 കോടി രൂപയാണ് ടിക്കറ്റ് വില്‍പനയിലൂടെ സർക്കാരിനു കിട്ടിയത്. നറുക്കെടുപ്പ് 26ന് ഉച്ചയ്ക്ക് 1.30ന് തിരുവനന്തപുരം ഗോർഖി ഭവനില്‍ ആരോഗ്യ മന്ത്രി കെ.മുരളീധരൻ നിർവഹിക്കും. ചടങ്ങില്‍ പൂജ ബമ്പർ ഭാഗ്യക്കുറി ടിക്കറ്റിന്റെ പ്രകാശനവും അദ്ദേഹം നിർവഹിക്കും.തിരുവോണം ബംപർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 30 കോടി രൂപയാണ്. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതവും മൂന്നാം സമ്മാനം 25 ലക്ഷം രൂപയും നാലാം സമ്മാനം 5 ലക്ഷം രൂപയും അഞ്ചാം സമ്മാനം 2 ലക്ഷം രൂപയുമാണ്. കൂടാതെ 5,000, 2,000, 1,000, 500 രൂപയുടെ നിരവധി സമ്മാനങ്ങളും ലഭിക്കും. 90 ലക്ഷം ടിക്കറ്റുകള്‍ വില്‍ക്കുക എന്ന ലക്ഷ്യത്തോടെ ജൂലൈ 20നാണ് തിരുവോണം ബംപർ ടിക്കറ്റിന്റെ വില്‍പന ആരംഭിച്ചത്.

Leave a Reply

spot_img

Related articles

ചക്കക്കൊമ്പൻ്റെ ആക്രമണത്തിൽ ആദിവാസി യുവാവിന് ദാരുണാന്ത്യം

കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവിന് ദാരുണാന്ത്യം, ആക്രമിച്ചത് ചക്കക്കൊമ്പൻ.ഇടുക്കി പന്നിയാർ പന്തടികളത്താണ് സംഭവം.പന്തടികളം സ്വദേശി വിജയൻ (47) ആണ് മരിച്ചത്.പണിസ്ഥലത്തെ ഷെട്ടിൽ നിന്നും രാവിലെ...

കൈയ്യിലെ കൊഴുപ്പു നീക്കാൻ സ്വകാര്യ ക്ലിനിക്കില്‍ ചികിത്സയ്ക്കെത്തിയ വീട്ടമ്മ ഹൃദയാഘാതത്തെത്തുടർന്നു മരിച്ചു

കൈയ്യിലെ കൊഴുപ്പു നീക്കാൻ സ്വകാര്യ ക്ലിനിക്കില്‍ ചികിത്സയ്ക്കെത്തിയ വീട്ടമ്മ ഹൃദയാഘാതത്തെത്തുടർന്നു മരിച്ചു.ചങ്ങനാശേരി മാടപ്പള്ളി സ്വദേശിനിയായ വി.ജി. വിദ്യ (45) ആണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ...

പോലീസുകാർക്ക് ഇനി ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി; നിർണായക നിർദേശവുമായി എ.ഡി.ജി.പി

പോലീസുകാർക്ക് ആശ്വാസം നൽകുന്ന നിർണായക നിർദേശവുമായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. പി. വിജയൻ.എസ്.എച്ച്.ഒമാർ ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും ആഴ്ചയിൽ ഒരു ദിവസം...

ലോക മാരിടൈം ദിനാഘോഷം നാളെ കൊച്ചിയില്‍

സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ലോക മാരിടൈം ദിനാഘോഷം നാളെ കൊച്ചിയില്‍ നടക്കും.ലെ മെറിഡിയനില്‍ വൈകിട്ട് 6ന് നടക്കുന്ന സമാപനസമ്മേളനം മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും.സർക്കാർ...