പോലീസുകാർക്ക് ഇനി ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി; നിർണായക നിർദേശവുമായി എ.ഡി.ജി.പി

പോലീസുകാർക്ക് ആശ്വാസം നൽകുന്ന നിർണായക നിർദേശവുമായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. പി. വിജയൻ.എസ്.എച്ച്.ഒമാർ ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി ഉറപ്പാക്കണമെന്നാണ് ജില്ലാ പോലീസ് മേധാവികൾക്ക് നൽകിയ നിർദേശം.അടിയന്തര സേവനങ്ങളുടെ സ്വഭാവം കണക്കിലെടുത്തുകൊണ്ടുതന്നെ ഓരോ ഉദ്യോഗസ്ഥനും കൃത്യമായി ആഴ്ചയിലെ അവധി ലഭിക്കുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവികൾ ഉറപ്പാക്കണം.ഓരോ ഉദ്യോഗസ്ഥന്റെയും ആഴ്ചയിലെ അവധി മുൻകൂട്ടി തന്നെ ഡ്യൂട്ടി രജിസ്റ്ററിൽ രേഖപ്പെടുത്തണമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു.പോലീസ് ഉദ്യോഗസ്ഥർക്ക് ജോലിത്തിരക്കിനിടയിലും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും വ്യക്തിപരമായ ആവശ്യങ്ങൾ നിറവേറ്റാനും ആവശ്യമായ സമയം ലഭ്യമാക്കുകയാണ് തീരുമാനത്തിന്റെ ലക്ഷ്യം.കുടുംബവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ചടങ്ങുകളിലും മറ്റ് ആവശ്യങ്ങളിലും ഉദ്യോഗസ്ഥർക്ക് അവധി അനുവദിക്കണമെന്നും നിർദേശമുണ്ട്.വളരെ അടിയന്തരമോ അത്യന്താപേക്ഷിതമോ ആയ സാഹചര്യമല്ലെങ്കിൽ ഒരു ഉദ്യോഗസ്ഥന് അർഹമായ ആഴ്ചയിലെ അവധി നിഷേധിക്കരുതെന്നും എ.ഡി.ജി.പി.യുടെ സർക്കുലറിൽ പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്.ദീർഘമായ ഡ്യൂട്ടി സമയവും തുടർച്ചയായ ജോലിഭാരവും നേരിടുന്ന പോലീസ് സേനാംഗങ്ങൾക്ക് നിർദേശം ആശ്വാസകരമാകുമെന്നാണ് വിലയിരുത്തൽ.പുതിയ നിർദേശത്തിൽ പോലീസ് ഉദ്യോഗസ്ഥരും പ്രതീക്ഷയോടെയാണ് നോക്കുന്നത്.

Leave a Reply

spot_img

Related articles

ചക്കക്കൊമ്പൻ്റെ ആക്രമണത്തിൽ ആദിവാസി യുവാവിന് ദാരുണാന്ത്യം

കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവിന് ദാരുണാന്ത്യം, ആക്രമിച്ചത് ചക്കക്കൊമ്പൻ.ഇടുക്കി പന്നിയാർ പന്തടികളത്താണ് സംഭവം.പന്തടികളം സ്വദേശി വിജയൻ (47) ആണ് മരിച്ചത്.പണിസ്ഥലത്തെ ഷെട്ടിൽ നിന്നും രാവിലെ...

കൈയ്യിലെ കൊഴുപ്പു നീക്കാൻ സ്വകാര്യ ക്ലിനിക്കില്‍ ചികിത്സയ്ക്കെത്തിയ വീട്ടമ്മ ഹൃദയാഘാതത്തെത്തുടർന്നു മരിച്ചു

കൈയ്യിലെ കൊഴുപ്പു നീക്കാൻ സ്വകാര്യ ക്ലിനിക്കില്‍ ചികിത്സയ്ക്കെത്തിയ വീട്ടമ്മ ഹൃദയാഘാതത്തെത്തുടർന്നു മരിച്ചു.ചങ്ങനാശേരി മാടപ്പള്ളി സ്വദേശിനിയായ വി.ജി. വിദ്യ (45) ആണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ...

തിരുവോണം ബംപർ ലോട്ടറി ടിക്കറ്റിനു വൻ ഡിമാൻഡ്

30 കോടി രൂപ ഒന്നാം സമ്മാനമുള്ള തിരുവോണം ബംപർ ലോട്ടറി ടിക്കറ്റിനു വൻ ഡിമാൻഡ്. ഇതുവരെ 87,68,160 ടിക്കറ്റുകളാണ് വിറ്റഴിച്ചത്.500 രൂപയാണ് ടിക്കറ്റ് വില....

ലോക മാരിടൈം ദിനാഘോഷം നാളെ കൊച്ചിയില്‍

സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ലോക മാരിടൈം ദിനാഘോഷം നാളെ കൊച്ചിയില്‍ നടക്കും.ലെ മെറിഡിയനില്‍ വൈകിട്ട് 6ന് നടക്കുന്ന സമാപനസമ്മേളനം മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും.സർക്കാർ...