കൈയ്യിലെ കൊഴുപ്പു നീക്കാൻ സ്വകാര്യ ക്ലിനിക്കില്‍ ചികിത്സയ്ക്കെത്തിയ വീട്ടമ്മ ഹൃദയാഘാതത്തെത്തുടർന്നു മരിച്ചു.ചങ്ങനാശേരി മാടപ്പള്ളി സ്വദേശിനിയായ വി.ജി. വിദ്യ (45) ആണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.വീട്ടമ്മയ്ക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നും ക്ലിനിക്കിലെ ചികിത്സാപിഴവാണ് ഹൃദയാഘാതമുണ്ടാകാൻ കാരണമെന്നും കുടുംബാംഗങ്ങള്‍ ആരോപിച്ചു. ഇതുസംബന്ധിച്ച് ക്ലിനിക്കിനെതിരേ തിരുവല്ല പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.ചങ്ങനാശേരി-തിരുവല്ല റോഡില്‍ ളായിക്കാട് പ്രവർത്തിക്കുന്ന സ്വകാര്യ വെല്‍നസ് ക്ലിനിക്കിലാണ് വീട്ടമ്മ കൈയിലെ കൊഴുപ്പ് നീക്കം ചെയ്യുന്ന ചികിത്സയ്ക്കെത്തിയത്. എന്നാല്‍ ചികിത്സയ്ക്കിടെ വീട്ടമ്മയ്ക്ക് ഹൃദയാഘാതം സംഭവിച്ചു. ഉടൻതന്നെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആരോഗ്യനില വഷളായി. രണ്ടു ദിവസമായി വെന്റിലേറ്ററിലായിരുന്നു.

