ലോക മാരിടൈം ദിനാഘോഷം നാളെ കൊച്ചിയില്‍

സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ലോക മാരിടൈം ദിനാഘോഷം നാളെ കൊച്ചിയില്‍ നടക്കും.ലെ മെറിഡിയനില്‍ വൈകിട്ട് 6ന് നടക്കുന്ന സമാപനസമ്മേളനം മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും.സർക്കാർ പ്രഖ്യാപിച്ച ഇന്റർനാഷണല്‍ മാരിടൈം മ്യൂസിയം ആൻഡ് ഓഷ്യനേറിയം പദ്ധതിയുടെ സമീപനരേഖയുടെയും ലോഗോയുടെയും പ്രകാശനം മുഖ്യമന്ത്രി നിർവഹിക്കും.കേരള മാരിടൈം ബോർഡ്, വിഴിഞ്ഞം ഇന്റർനാഷണല്‍ സീപോർട്ട് ലിമിറ്റഡ്, മലബാർ ഇന്റർനാഷണല്‍ പോർട്ട് ആൻഡ് സെസ് ലിമിറ്റഡ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി. പുരാവസ്തു- ഫിഷറീസ് വകുപ്പുകളും കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയും കേരള കൗണ്‍സില്‍ ഫോർ ഹിസ്റ്റോറിക്കല്‍ റിസർച്ചും പരിപാടിയില്‍ പങ്കാളികളാകും. ഫിഷറീസ് മന്ത്രി വി.ഇ. അബ്ദുള്‍ ഗഫൂർ അധ്യക്ഷനാകുന്ന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍, ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്, ഹൈബി ഈഡൻ എംപി, തുറമുഖ വകുപ്പ് സെക്രട്ടറി ഡോ. രത്തൻ യു. കേല്‍ക്കർ, കേരള മാരിടൈം ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ജെറോമിക് ജോർജ്, ജനപ്രതിനിധികള്‍, ഉന്നത ഉദ്യോഗസ്ഥർ, നാവികസേന-കോസ്റ്റ് ഗാർഡ് പ്രതിനിധികള്‍ തുടങ്ങിയവർ പങ്കെടുക്കും.രാവിലെ എട്ടിന് ആരംഭിക്കുന്ന ദിനാഘോഷ പരിപാടിയില്‍ കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല വൈസ് ചാൻസലർ പ്രഫ. ഡോ. ബിജുകുമാർ മാരിടൈം എക്സിബിഷനും ഹെറിറ്റേജ് മ്യൂസിയം ഏരിയയും ഉദ്ഘാടനം ചെയ്യും.

Leave a Reply

spot_img

Related articles

ചക്കക്കൊമ്പൻ്റെ ആക്രമണത്തിൽ ആദിവാസി യുവാവിന് ദാരുണാന്ത്യം

കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവിന് ദാരുണാന്ത്യം, ആക്രമിച്ചത് ചക്കക്കൊമ്പൻ.ഇടുക്കി പന്നിയാർ പന്തടികളത്താണ് സംഭവം.പന്തടികളം സ്വദേശി വിജയൻ (47) ആണ് മരിച്ചത്.പണിസ്ഥലത്തെ ഷെട്ടിൽ നിന്നും രാവിലെ...

കൈയ്യിലെ കൊഴുപ്പു നീക്കാൻ സ്വകാര്യ ക്ലിനിക്കില്‍ ചികിത്സയ്ക്കെത്തിയ വീട്ടമ്മ ഹൃദയാഘാതത്തെത്തുടർന്നു മരിച്ചു

കൈയ്യിലെ കൊഴുപ്പു നീക്കാൻ സ്വകാര്യ ക്ലിനിക്കില്‍ ചികിത്സയ്ക്കെത്തിയ വീട്ടമ്മ ഹൃദയാഘാതത്തെത്തുടർന്നു മരിച്ചു.ചങ്ങനാശേരി മാടപ്പള്ളി സ്വദേശിനിയായ വി.ജി. വിദ്യ (45) ആണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ...

പോലീസുകാർക്ക് ഇനി ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി; നിർണായക നിർദേശവുമായി എ.ഡി.ജി.പി

പോലീസുകാർക്ക് ആശ്വാസം നൽകുന്ന നിർണായക നിർദേശവുമായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. പി. വിജയൻ.എസ്.എച്ച്.ഒമാർ ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും ആഴ്ചയിൽ ഒരു ദിവസം...

തിരുവോണം ബംപർ ലോട്ടറി ടിക്കറ്റിനു വൻ ഡിമാൻഡ്

30 കോടി രൂപ ഒന്നാം സമ്മാനമുള്ള തിരുവോണം ബംപർ ലോട്ടറി ടിക്കറ്റിനു വൻ ഡിമാൻഡ്. ഇതുവരെ 87,68,160 ടിക്കറ്റുകളാണ് വിറ്റഴിച്ചത്.500 രൂപയാണ് ടിക്കറ്റ് വില....