പരിസ്ഥിതിലോല പ്രദേശങ്ങളില്‍നിന്ന് കാർഷിക ജനവാസ മേഖലകളെ ഒഴിവാക്കിക്കൊണ്ട് സംസ്ഥാന പരിസ്ഥിതി മന്ത്രാലയം പുതിയ റിപ്പോർട്ട് തയാറാക്കി

പരിസ്ഥിതിലോല പ്രദേശങ്ങളില്‍നിന്ന് കാർഷിക ജനവാസ മേഖലകളെ ഒഴിവാക്കിക്കൊണ്ട് സംസ്ഥാന പരിസ്ഥിതി മന്ത്രാലയം പുതിയ റിപ്പോർട്ട് തയാറാക്കി.പുതുക്കിയ റിപ്പോർട്ട് ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ ചർച്ച ചെയ്യും. തുടർന്ന് റിപ്പോർട്ട് കേന്ദ്രത്തിനു സമർപ്പിക്കും.കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച ഏഴാമത് കരട് വിജ്ഞാപനത്തിന്മേല്‍ മറുപടി സമർപ്പിക്കാനുള്ള സമയപരിധി അവസാനിക്കാനിരിക്കെയാണ് കർഷകർക്കും മലയോര ജനതയ്ക്കും ആശ്വാസമേകുന്ന പുതിയ നിർദേശങ്ങള്‍ സർക്കാർ റിപ്പോർട്ടില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.കഴിഞ്ഞ ഇടതു സർക്കാരിന്റെ കാലത്ത് കേന്ദ്രത്തിനു സമർപ്പിച്ച റിപ്പോർട്ടില്‍ ചില അവ്യക്തത ഉണ്ടെന്ന ആക്ഷേപം ഉയർന്നിരുന്നു. ഈ പ്രശ്നം പരിഹരിക്കാനായി ഓരോ പ്രദേശത്തെ സംബന്ധിച്ചുമുള്ള ഷേപ്പ് ഫയലും കഡസ്ട്രല്‍ ഭൂപടവും ഉള്‍പ്പെടെയാണ് വിശദമായ റിപ്പോർട്ട് പരിസ്ഥിതി വകുപ്പ് തയാറാക്കിയിട്ടുള്ളത്.കേന്ദ്രസർക്കാരിന്റെ കരട് വിജ്ഞാപനത്തില്‍ സംസ്ഥാനത്തെ 131 വില്ലേജുകളിലായി 9,993.7 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് പരിസ്ഥിതിലോല മേഖലയില്‍ ഉള്‍പ്പെട്ടിരുന്നത്. ഇത് 98 വില്ലേജുകളിലായി 8,590.69 ചതുരശ്ര കിലോമീറ്ററായി ചുരുക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. ഇത്തരത്തിലുള്ള റിപ്പോർട്ടാണ് കേരളം തയാറാക്കിയിട്ടുള്ളത്. ഈ റിപ്പോട്ട് അനുസരിച്ച്‌ കോട്ടയം ജില്ലയിലെ നാലു വില്ലേജുകളും ഇടുക്കിയിലെ 28 വില്ലേജുകളും ഉള്‍പ്പടെ 32 വില്ലേജുകളെ ഇഎസ്‌എ പരിധിയില്‍നിന്ന് ഒഴിവാക്കണം.പരിസ്ഥിതിലോല പരിധി വനമേഖലയിലും സർക്കാർ പാട്ടത്തിന് നല്‍കിയ വനത്തോട്ടങ്ങളിലും മാത്രമായി പരിമിതപ്പെടുത്തണമെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്.

Leave a Reply

spot_img

Related articles

12 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബർ 16ന് നടക്കുമെന്നു തെരഞ്ഞെടുപ്പ് കമ്മിഷൻ

ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളിലെ 12 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബർ 16ന് നടക്കുമെന്നു തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചു.ഉത്തർപ്രദേശിലെ പത്ത് സീറ്റുകളിലേക്കും ഉത്തരാഖണ്ഡിലെയും പശ്ചിമബംഗാളിലെയും...

നരേന്ദ്ര മോദിയെ അനുകരിച്ചതിനെത്തുടര്‍ന്ന് ഗുണ്ടാ ഭീഷണി; ഉത്തര്‍പ്രദേശിലെ തന്റെ പരിപാടികള്‍ റദ്ദാക്കിയതായി സ്റ്റാന്‍ഡ്-അപ്പ് കൊമേഡിയന്‍ പുല്‍കിത് മണി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകരിച്ചതിനെത്തുടര്‍ന്നുണ്ടായ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് പിന്നാലെ ഉത്തര്‍പ്രദേശിലെ തന്റെ പരിപാടികള്‍ റദ്ദാക്കിയതായി സ്റ്റാന്‍ഡ്-അപ്പ് കൊമേഡിയന്‍ പുല്‍കിത് മണി.നോയിഡ, ലഖ്‌നൗ, കാണ്‍പൂര്‍ എന്നിവിടങ്ങളില്‍...

പരശുറാം എക്സ്പ്രസ് എൽ.എച്ച്.ബി കോച്ചുകളിലേക്ക് മാറുന്നു

പരശുറാം എക്സ്പ്രസ് ട്രെയിൻ എൽ.എച്ച്.ബി (ലിങ്ക് ഹോഫ്മാൻ ബുഷ്) കോച്ചുകളിലേക്ക് മാറുന്നു. മംഗളൂരു സെൻട്രൽ - കന്യാകുമാരി പരശുറാം എക്സ്പ്രസ് (16649) സെപ്റ്റംബർ 22...

തെരുവുനായ ശല്യത്തിനെതിരെ മഹാരാഷ്ട്രയിലെ നാസിക്കിൽ യുവസേനയുടെ നേതൃത്വത്തിൽ വേറിട്ട പ്രതിഷേധം

തെരുവുനായ ശല്യത്തിനെതിരെ പരാതിപ്പെട്ടിട്ടും നടപടിയുണ്ടാകാത്തതിൽ പ്രതിഷേധിച്ച് മഹാരാഷ്ട്രയിലെ നാസിക്കിൽ യുവസേനയുടെ നേതൃത്വത്തിൽ വേറിട്ട പ്രതിഷേധം .നിഫാദ് നഗർ പഞ്ചായത്ത് ചീഫ് ഓഫിസറുടെ മുറിയിൽ അതിക്രമിച്ചു...