ഓർമകളിൽ ‘ക്വീൻ’: സിൽക്ക് സ്മിത വിടവാങ്ങിയിട്ട് 30 വർഷം

തെന്നിന്ത്യൻ ചലച്ചിത്ര ലോകത്തെ എക്കാലത്തെയും വലിയ ഗ്ലാമർ ഐക്കണും മാദകനടിയുമായി അറിയപ്പെട്ടിരുന്ന സിൽക്ക് സ്മിത വിടപറഞ്ഞിട്ട് ഇന്നേക്ക് 30 വർഷം തികയുന്നു. 1996 സെപ്റ്റംബർ 23നാണ് ചെന്നൈയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്.എൺപതുകളിലും തൊണ്ണൂറുകളിലും തെന്നിന്ത്യൻ സിനിമയുടെ തിളങ്ങുന്ന താരങ്ങളിൽ ഒരാളായിരുന്നു സിൽക്ക് സ്മിത. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി നാനൂറിലധികം സിനിമകളിൽ അവർ അഭിനയിച്ചിട്ടുണ്ട്. വെള്ളിത്തിരയിൽ ഏതാനും രംഗങ്ങളിലോ പാട്ടുകളിലോ മാത്രം വന്നുപോയാലും സിനിമയുടെ പ്രധാന ആകർഷണമായി മാറാൻ ആ താരത്തിന് കഴിഞ്ഞിരുന്നു.ആന്ധ്രാപ്രദേശിലെ കൊവ്വാലി എന്ന ഗ്രാമത്തിൽ ദാരിദ്ര്യം നിറഞ്ഞ പശ്ചാത്തലത്തിൽ ജനിച്ച വിജയലക്ഷ്മി എന്ന പെൺകുട്ടി കടുത്ത പ്രതിസന്ധികളെ അതിജീവിച്ചാണ് സിനിമയിലെത്തിയത്. സംവിധായകൻ ആന്റണി ഈസ്റ്റ്മാന്റെ ‘ഇണയെ തേടി’ എന്ന മലയാള ചിത്രത്തിലൂടെ നായികയായി തുടക്കം കുറിച്ച അവർ, പിന്നീട് തമിഴിൽ വിനു ചക്രവർത്തി സംവിധാനം ചെയ്ത ‘വണ്ടിച്ചക്രം’ (1980) എന്ന ചിത്രത്തിലെ ‘സിൽക്ക്’ എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധേയയായത്. ആ കഥാപാത്രത്തിന്റെ പേര് പിന്നീട് അവരുടെ പേരിന്റെ തന്നെ ഭാഗമായി മാറുകയായിരുന്നു.സിനിമകളിൽ ഗ്ലാമർ വേഷങ്ങളിൽ തിളങ്ങി നിന്നിരുന്നെങ്കിലും, മികച്ച അഭിനയശേഷിയുള്ള നടിയെന്ന നിലയിലും അവർ പല ചിത്രങ്ങളിലും തങ്ങളുടെ കഴിവ് തെളിയിച്ചിട്ടുണ്ട്. എന്നാൽ കരിയറിലെ ഉയർച്ചകൾക്കും വലിയ ജനപ്രീതിക്കും ഒപ്പം കടുത്ത മാനസിക ബുദ്ധിമുട്ടുകളും സാമ്പത്തിക പ്രതിസന്ധികളും നേരിട്ട സിൽക്ക് സ്മിത, തന്റെ 35-ാം വയസ്സിലാണ് ജീവിതത്തോട് വിടപറഞ്ഞത്. ദക്ഷിണേന്ത്യൻ സിനിമാ ചരിത്രത്തിൽ ഇന്നും മായാത്ത മുദ്ര പതിപ്പിച്ചാണ് സിൽക്ക് സ്മിത ഓർമ്മയായി മാറുന്നത്.

Leave a Reply

spot_img

Related articles

മനോജ് കെ. ജയൻ- ഉർവ്വശി ദമ്പതികളുടെ മകൾ തേജാലഷ്മി (കുഞ്ഞാറ്റ) ക്യാമറക്കു മുന്നിലെത്തുന്ന ‘പ്രിയതമൻ’ ആരംഭിച്ചു; ശ്രീനാഥ് ഭാസി – നായകൻ

മാതാവിൻ്റെ നാട്ടിൽത്തന്നെ മകൾ ക്യാമറക്കു മുന്നിലെത്തുന്ന ധന്യ നിമിഷത്തിന് ഇന്ന് വേദിയൊരുങ്ങി.കൊല്ലം, കരുനാഗപ്പള്ളിക്കടുത്ത്, ചവറ തെക്കുംഭാഗം സെൻ്റ് ജോസഫ് പള്ളിയുടെ അങ്കണത്തിലാണ് മനോജ് കെ....

‘രാഷസവേട്ട’ ആരംഭം കുറിച്ചു

ഛായാഗ്രാഹകനും സ്വാമി അയ്യപ്പൻ എന്ന ചിത്രത്തിലൂടെ സംവി ധായകനാകുകയും ചെയ്ത വിഷ്ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ രാഷസ വേട്ടക്ക് സെപ്റ്റംബർ ഇരുപത്തി...

ചലച്ചിത്ര-നാടക നടി സാവിത്രി ശ്രീധരൻ അന്തരിച്ചു

ചലച്ചിത്ര-നാടക നടി സാവിത്രി ശ്രീധരൻ അന്തരിച്ചു. 40 വർഷത്തിലേറെയായി അരങ്ങില്‍ സജീവമാണ്. 2018-ല്‍ സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ ഉമ്മ വേഷത്തിലൂടെ ശ്രദ്ധേയയാണ്.ദേശീയ-സംസ്ഥാന...

‘മോഹന വള്ളി’ പൂർത്തിയായി

ജെ. സ്റ്റുഡിയോസ് & എ 2 എ സ്‌റ്റുഡിയോസിൻ്റെ ബാനറിൽ സണ്ണി തഴുത്തല ,ഗിരീഷ് കൊട്ടിയം, അനിൽ പുന്തലത്താഴം എന്നിവർ നിർമ്മിച്ച് ഉമേഷ് എസ്...