അനേകായിരങ്ങൾക്ക് അത്താണിയായി; വിധിയുടെ വിളയാട്ടത്തിൽ വെറുംകൈയോടെ മടക്കം

പ്രവാസത്തിന്റെ വെയിലേറ്റ് വാടിയ ആയിരക്കണക്കിന് മനുഷ്യർക്ക് ഒരു കാലത്ത് തണലേകിയ കോഴിക്കോട് വള്ളത്തായ്പാറ സ്വദേശി അബ്ദുൽ കരീം (കരീംക) മക്കയിൽ അന്തരിച്ചു. സമ്പാദ്യങ്ങൾ എല്ലാം നഷ്ടപ്പെട്ട് ആരോരുമില്ലാതെ ഇരുമ്പ് മുറിയിൽ കിടന്നായിരുന്നു അന്ത്യം.നാൽപ്പത് വർഷം നീണ്ട പ്രവാസജീവിതത്തിനൊടുവിലാണ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞത്. വിശുദ്ധ മണ്ണിനെത്തുന്ന പാവപ്പെട്ട തീർത്ഥാടകർക്ക് ഭക്ഷണവും താമസവും ഒരുക്കിക്കൊടുത്ത വലിയൊരു മനസ്സിന് ഉടമയായിരുന്നു കരീംക.ഒരു കാലത്ത് ദിവസവും നൂറുകണക്കിന് ആളുകൾക്ക് യാതൊരു മുടക്കവുമില്ലാതെ അദ്ദേഹത്തിന്റെ വീട്ടിൽ നിന്നും ഭക്ഷണം ലഭിച്ചിരുന്നു. എന്നാൽ ഹറം വികസനത്തിന്റെ ഭാഗമായി ബഹുനില കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ തുടങ്ങിയതും, പിന്നാലെയെത്തിയ കോവിഡ് മഹാമാരിയും അദ്ദേഹത്തിന്റെ ബിസിനസ്സ് തകർത്തെറിഞ്ഞു.സാമ്പത്തിക തകർച്ചയെ തുടർന്ന് ഇഖാമ പുതുക്കാനാകാതെയും, 17 വർഷത്തിലധികമായി നാട്ടിലെ കുടുംബത്തെ കാണാനാകാതെയും അദ്ദേഹം മക്കയുടെ തെരുവുകളിൽ കുടുങ്ങിപ്പോകുകയായിരുന്നു.തുടർന്ന് സ്വന്തം സമ്പാദ്യങ്ങളെല്ലാം നഷ്ടപ്പെട്ട്, പട്ടിണിയിലായിരുന്ന അദ്ദേഹം ആരോടും പരാതി പറയാതെ കുറച്ചു സുഹൃത്തുക്കൾ എത്തിച്ചുനൽകുന്ന ഭക്ഷണം മാത്രം കഴിച്ച് ജീവൻ നിലനിർത്തി. ഒടുവിൽ ശരീരം തളർന്ന് രോഗബാധിതനായ അദ്ദേഹം, താൻ താമസിക്കുന്ന ഇരുമ്പ് ഷീറ്റ് മുറിയിൽ വെച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു.മരണശേഷം പോലീസിന്റെയും മക്കയിലെ സാമൂഹ്യപ്രവർത്തകൻ മുജീബ് പൂക്കോട്ടുരിന്റെയും ഇടപെടലുകളെ തുടർന്ന് നിയമനടപടികൾ പൂർത്തിയാക്കി കഴിഞ്ഞ ഞായറാഴ്ച മക്കയിലെ ശരായി മഖ്ബറ ഗദീമിൽ അദ്ദേഹത്തിന്റെ ഖബറടക്കം നടത്തി. കരീംകയുടെ വിയോഗത്തിന് ശേഷം മുറി തുറന്ന് പരിശോധിച്ച സുഹൃത്തുക്കൾ കണ്ടത് ആടിയുലയുന്ന ഒരു അലമാരയും പഴയൊരു ഇരുമ്പ് കട്ടിലും കുറച്ചു വസ്‌ത്രങ്ങളും മാത്രമുള്ള അദ്ദേഹത്തിന്റെ ദയനീയമായ അവസ്ഥയാണ്.

Leave a Reply

spot_img

Related articles

വിമാന യാത്രാ വിവാദം: സ്പോൺസറെ വെളിപ്പെടുത്താതെ പ്രതികരിച്ച് വി.ഡി. സതീശൻ

മലപ്പുറത്തെ മഴക്കെടുതി ബാധിച്ച പ്രദേശങ്ങളിലേക്ക് ചാർട്ടേഡ് വിമാനത്തിൽ യാത്ര നടത്തിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി വി.ഡി. സതീശൻ. അത്യാഹിത സാഹചര്യങ്ങളിൽ സ്വകാര്യ വ്യക്തികളുടെ വിമാനങ്ങൾ...

സ്വത്ത് തട്ടിയെടുത്തെന്ന് ആരോപിച്ച് സഹോദരി രാധ ഉന്നയിച്ച പരാതിക്ക് മറുപടിയുമായി നടി അംബിക

തന്റെ അറിവില്ലാതെ ചെന്നൈയിലെ എ.ആർ.എസ് ഗാർഡൻ രാധ വിൽക്കാൻ ശ്രമിച്ചുവെന്നും സ്വർണം തട്ടിയെടുത്തെത്തെന്നുമാണ് അംബിക വാർത്താസമ്മേളനത്തിൽ ആരോപിച്ചത്. വിഷയത്തിൽ നിയമപരമായ നടപടി സ്വീകരിക്കുമെന്നും നടി...

അരവണ പ്രതിസന്ധി; നിർമാണ പ്ലാന്റ് ഭാഗികമായി പ്രവർത്തന സജ്ജമാക്കാൻ ശ്രമം

ശബരിമലയിലെ അരവണ പ്രതിസന്ധി പരിഹരിക്കുന്നതിനായി അരവണ നിർമാണ പ്ലാന്റ് ഭാഗികമായി പ്രവർത്തനസജ്ജമാക്കാൻ ദേവസ്വം ബോർഡ് ഊർജിത ശ്രമങ്ങൾ ആരംഭിച്ചു. വരുന്ന തുലാമാസ പൂജയ്ക്ക് മുന്നോടിയായി,...

ചക്കക്കൊമ്പൻ്റെ ആക്രമണത്തിൽ ആദിവാസി യുവാവിന് ദാരുണാന്ത്യം

കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവിന് ദാരുണാന്ത്യം, ആക്രമിച്ചത് ചക്കക്കൊമ്പൻ.ഇടുക്കി പന്നിയാർ പന്തടികളത്താണ് സംഭവം.പന്തടികളം സ്വദേശി വിജയൻ (47) ആണ് മരിച്ചത്.പണിസ്ഥലത്തെ ഷെട്ടിൽ നിന്നും രാവിലെ...