വിമാന യാത്രാ വിവാദം: സ്പോൺസറെ വെളിപ്പെടുത്താതെ പ്രതികരിച്ച് വി.ഡി. സതീശൻ

മലപ്പുറത്തെ മഴക്കെടുതി ബാധിച്ച പ്രദേശങ്ങളിലേക്ക് ചാർട്ടേഡ് വിമാനത്തിൽ യാത്ര നടത്തിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി വി.ഡി. സതീശൻ. അത്യാഹിത സാഹചര്യങ്ങളിൽ സ്വകാര്യ വ്യക്തികളുടെ വിമാനങ്ങൾ ഉപയോഗിക്കുന്നത് പതിവാണെന്നും ഇതിലൂടെ സർക്കാരിന് ഒരു രൂപ പോലും ചെലവായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ യാത്രയുടെ സ്പോൺസർ ആരാണെന്ന് വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല.മുൻപും കേരളത്തിലെ മുഖ്യമന്ത്രിമാരും മറ്റ് സംസ്ഥാനങ്ങളിലെ മന്ത്രിമാരും സമാന രീതിയിൽ ഹെലികോപ്റ്ററിലും വിമാനത്തിലും യാത്ര ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. എന്നാൽ ഇത്തരത്തിൽ യാത്ര നടത്തിയത് ആരാണെന്ന് കരുതി വാഹന ഉടമകളുടെ പേര് വെളിപ്പെടുത്തണമെന്ന് യാതൊരു നിർബന്ധവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് അസംതൃപ്തി പ്രകടിപ്പിച്ച സതീശൻ, മലപ്പുറത്ത് വലിയ അപകടവും ആറ് പേരുടെ മരണവും ഉണ്ടായിട്ടുള്ള സാഹചര്യത്തിൽ താൻ അവിടെ പോകാതിരിക്കുന്നത് എന്തിനാണെന്ന് ചോദിച്ചു. പരിചയക്കാരനായ മലയാളി സൗജന്യമായി ഏർപ്പെടുത്തി നൽകിയ ഫ്ലൈറ്റിലാണ് താൻ പോയതെന്നും, ഇതിൽ യാതൊരു തെറ്റുമില്ലെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയനും ഉമ്മൻചാണ്ടിയും മുൻപ് സമാന രീതിയിൽ യാത്ര ചെയ്തിട്ടുണ്ടെന്നും, വിമാനം ഏർപ്പാട് ചെയ്യുന്നവർ ഔദാര്യം കൈപ്പറ്റുന്നവരല്ലെന്നും സതീശൻ കൂട്ടിച്ചേർത്തു. താൻ ഇനിയും യാത്ര ചെയ്യുമെന്നും എന്നാൽ പണം മുടക്കിയത് ആരാണ് എന്ന് വെളിപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടാതെ, മുൻ എൽ.ഡി.എഫ് സർക്കാർ കൊണ്ടുവന്ന ലോക കേരള സഭ പിരിച്ചുവിടുമെന്നും ഇതിന് പകരം ബദൽ സംവിധാനം കൊണ്ടുവരുമെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പ്രഖ്യാപിച്ചു. മഴക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം രൂപ ധനസഹായം നൽകാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായിട്ടുണ്ട്.

Leave a Reply

spot_img

Related articles

അനേകായിരങ്ങൾക്ക് അത്താണിയായി; വിധിയുടെ വിളയാട്ടത്തിൽ വെറുംകൈയോടെ മടക്കം

പ്രവാസത്തിന്റെ വെയിലേറ്റ് വാടിയ ആയിരക്കണക്കിന് മനുഷ്യർക്ക് ഒരു കാലത്ത് തണലേകിയ കോഴിക്കോട് വള്ളത്തായ്പാറ സ്വദേശി അബ്ദുൽ കരീം (കരീംക) മക്കയിൽ അന്തരിച്ചു. സമ്പാദ്യങ്ങൾ എല്ലാം...

സ്വത്ത് തട്ടിയെടുത്തെന്ന് ആരോപിച്ച് സഹോദരി രാധ ഉന്നയിച്ച പരാതിക്ക് മറുപടിയുമായി നടി അംബിക

തന്റെ അറിവില്ലാതെ ചെന്നൈയിലെ എ.ആർ.എസ് ഗാർഡൻ രാധ വിൽക്കാൻ ശ്രമിച്ചുവെന്നും സ്വർണം തട്ടിയെടുത്തെത്തെന്നുമാണ് അംബിക വാർത്താസമ്മേളനത്തിൽ ആരോപിച്ചത്. വിഷയത്തിൽ നിയമപരമായ നടപടി സ്വീകരിക്കുമെന്നും നടി...

അരവണ പ്രതിസന്ധി; നിർമാണ പ്ലാന്റ് ഭാഗികമായി പ്രവർത്തന സജ്ജമാക്കാൻ ശ്രമം

ശബരിമലയിലെ അരവണ പ്രതിസന്ധി പരിഹരിക്കുന്നതിനായി അരവണ നിർമാണ പ്ലാന്റ് ഭാഗികമായി പ്രവർത്തനസജ്ജമാക്കാൻ ദേവസ്വം ബോർഡ് ഊർജിത ശ്രമങ്ങൾ ആരംഭിച്ചു. വരുന്ന തുലാമാസ പൂജയ്ക്ക് മുന്നോടിയായി,...

ചക്കക്കൊമ്പൻ്റെ ആക്രമണത്തിൽ ആദിവാസി യുവാവിന് ദാരുണാന്ത്യം

കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവിന് ദാരുണാന്ത്യം, ആക്രമിച്ചത് ചക്കക്കൊമ്പൻ.ഇടുക്കി പന്നിയാർ പന്തടികളത്താണ് സംഭവം.പന്തടികളം സ്വദേശി വിജയൻ (47) ആണ് മരിച്ചത്.പണിസ്ഥലത്തെ ഷെട്ടിൽ നിന്നും രാവിലെ...