കുമരകത്തെ ആദ്യ വനിതാ പഞ്ചായത്ത് പ്രസിഡണ്ട് അന്തരിച്ചു

കുമരകം ഗ്രാമപഞ്ചായത്ത് ആദ്യ വനിത പഞ്ചായത്ത് പ്രസിഡണ്ട് സിപിഐ അംഗമായിരുന്ന നടപ്പുര നികർത്തിൽ
എ.ജി .ഉഷാകുമാരി അന്തരിച്ചു. 64 വയസ്സായിരുന്നു.സംസ്കാരം ഇന്ന് വൈകുന്നേരം 3 ന് ഭർതൃ സഹോദരൻ പരേതനായ എൻ .എൻ പൊന്നപ്പന്റെ നികർത്തിൽ (ചേലക്കാപ്പള്ളി ഭാഗം) വസതിയിൽ.2000 ൽ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 7-7 കക്ഷി നിലയിൽ ഇടത് വലത് മുന്നണികൾ തുല്യശക്തികളായി വിജയിച്ചപ്പോൾ നറുക്കെടുപ്പിലൂടെ അഞ്ചുവർഷം ആദ്യ വനിതാ പ്രസിഡണ്ടായി എ.ജി .ഉഷാകുമാരിയുടെ നേതൃത്വത്തിൽ ഇടതുപക്ഷം ഭരണത്തിൽ എത്തി.2000-2005 കാലഘട്ടത്തിൽ വാജ്പേയ് കുമരകം സന്ദർശിച്ചപ്പോൾ പഞ്ചായത്ത് നൽകിയ ടൂറിസം വികസന പദ്ധതിയുടെ ഭാഗമായി കുമരകത്തെ ഗ്രാമീണ് റോഡുകൾ നവീകരിക്കുകയും കുമരകത്തേക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള നക്ഷത്ര ഹോട്ടലുകൾ സംരംഭകരായി എത്തുകയും ചെയ്തു. ഇപ്രകാരം കുമരകത്ത് ടൂറിസം വികസനത്തിന് തുടക്കം കുറിച്ചു.കുമരകം ബോട്ട് ദുരന്തത്തിൽ അകപ്പെട്ടവരുടെ വസ്തുവകകൾ കായലിൽ നിന്ന് കണ്ടെത്തി തിരികെ നൽകുകയും സുരക്ഷാപ്രവർത്തനം ഏകോപിപ്പിക്കുകയും ചെയ്തു.
കുമരകം ചന്ത കവലയുടെ ഗതാഗത തടസ്സം നീക്കുന്നതിന് റോഡ് വികസനം നടത്തിയതും ഈ കാലഘട്ടത്തിലാണ്.

ഭർത്താവ് : നടപ്പുര നികർത്തിൽ രജി മോൻ, മക്കൾ : രേഷ്മ , ജിഷ്ണു (സൗദി),മരുമകൻ : അരുൺ (ചേർത്തല).പരേത കുമരകം ഏലച്ചിറ കുടുംബാംഗമാണ്.

Leave a Reply

spot_img

Related articles

കെ.എം. ഷാജിക്ക് ഹൈക്കോടതിയിൽ ആശ്വാസം; അനധികൃത സ്വത്ത് സമ്പാദനക്കേസിലെ എഫ്‌ഐആറും തുടർനടപടികളും റദ്ദാക്കി

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജിക്ക് ഹൈക്കോടതിയിൽ ആശ്വാസം. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന ആരോപണത്തിൽ വിജിലൻസ് രജിസ്റ്റർ...

പാമ്പാടി താലൂക്ക് ആശുപത്രിക്ക് ഉമ്മൻ ചാണ്ടിയുടെ പേര്; സർക്കാർ ഉത്തരവിറങ്ങി

കോട്ടയം ജില്ലയിലെ പാമ്പാടി താലൂക്ക് ആശുപത്രി ഇനി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിൽ അറിയപ്പെടും. ആശുപത്രിയുടെ പേര് 'ഉമ്മൻ ചാണ്ടി മൾട്ടി സ്പെഷ്യാലിറ്റി...

ശബരിമല മാസ്റ്റർ പ്ലാൻ നടപ്പാക്കുന്നതിലെ കാലതാമസം ഗൗരവമായി കാണും; നിയമസഭാ പരിസ്ഥിതി സമിതി

വർഷംതോറും കോടിക്കണക്കിനു ഭക്തർ വരുന്ന ശബരിമലയെ അതീവ ഗൗരവത്തോടും പ്രാധാന്യത്തോടുമാണ് സർക്കാർ കാണുന്നതെന്നും പാരിസ്ഥിതിക സംരക്ഷണത്തിന് ഊന്നൽ നൽകി വികസനം നടത്തുന്നതിനാവും ശബരിമലയിൽ പ്രഥമ...

പത്മജ വേണുഗോപാലിനോട് സമവായ നീക്കവുമായി ബിജെപി

പത്മജ വേണുഗോപാലിനോട് സമവായ നീക്കവുമായി ബിജെപി. കേന്ദ്ര നേതാക്കളുടെ നിര്‍ദേശപ്രകാരമാണ് സംസ്ഥാന നേതാക്കളുടെ നീക്കം. എന്നാല്‍, പത്മജാ വേണുഗോപാല്‍ പോകട്ടെ എന്ന നിലപാടിലാണ് ഭൂരിപക്ഷം...