ഇ.എസ്.എ വില്ലേജുകളിലെ വനവിസ്തൃതി സർക്കാർ പരസ്യപ്പെടുത്തണം: ജോസ് കെ. മാണി

പരിസ്ഥിതി ലോല പ്രദേശങ്ങളിലെ (ഇ.എസ്.എ) വനവിസ്തൃതി സംബന്ധിച്ച് 2014-ലെയും നിലവിലെയും വില്ലേജ് അടിസ്ഥാനത്തിലുള്ള കൃത്യമായ കണക്കുകൾ സർക്കാർ അടിയന്തരമായി പരസ്യപ്പെടുത്തണമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി ആവശ്യപ്പെട്ടു.തെറ്റായ കണക്കുകളാണ് മലയോര മേഖലയിൽ വലിയ ആശങ്കകൾക്ക് വഴിവെച്ചതെന്നും അദ്ദേഹം പറഞ്ഞു.2014-ൽ സംസ്ഥാനത്ത് 8,483.05 ചതുരശ്ര കിലോമീറ്റർ വനവിസ്തൃതി ഉണ്ടായിരിക്കെ, 123 ഇ.എസ്.എ വില്ലേജുകളിലായി 9,107 ചതുരശ്ര കിലോമീറ്റർ വനമുണ്ടെന്ന് കാണിച്ച് കേന്ദ്രത്തിന് കത്ത് നൽകിയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് ജോസ് കെ. മാണി ചൂണ്ടിക്കാട്ടി.ഇ.എസ്.എ പരിധിയിൽ വരുന്ന ഓരോ വില്ലേജിലെയും പരിസ്ഥിതി ലോല പ്രദേശങ്ങളുടെ കൃത്യമായ കണക്ക് ഉടൻ തന്നെ പരസ്യമായി പ്രസിദ്ധീകരിക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

spot_img

Related articles

നിയമസഭ കയ്യാങ്കളി കേസ്: വിചാരണ നവംബർ മൂന്നിന് ആരംഭിക്കും

2015-ൽ ഏറെ കോളിളക്കം സൃഷ്ടിച്ച നിയമസഭാ കയ്യാങ്കളി കേസിൽ ഏഴ് വർഷത്തിന് ശേഷം തിരുവനന്തപുരം സി.ജെ.എം. കോടതിയിൽ വിചാരണ നടപടികൾ നവംബർ മൂന്നിന് ആരംഭിക്കും.മന്ത്രി...

കെ സി വേണുഗോപാലിനെതിരെ സൈബർ ആക്രമണം; കേസെടുത്ത അഞ്ച് പേരും കോൺഗ്രസ് അനുഭാവികൾ

എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെതിരായ സൈബർ ആക്രമണത്തിൽ പോലീസ് കേസെടുത്ത അഞ്ച് പേരും കോൺഗ്രസ് അനുഭാവികൾ. സിജു...

മുട്ടിൽ മരംമുറിക്കേസ്: ഗൂഢാലോചനയെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് മന്ത്രി ഷിബു ബേബി ജോൺ

മുട്ടിൽ മരംമുറിക്കേസിൽ ദുരൂഹതകളുണ്ടെന്നും ഇതിന് പിന്നിലെ യഥാർത്ഥ ഗൂഢാലോചനയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും മന്ത്രി ഷിബു ബേബി ജോൺ ആവശ്യപ്പെട്ടു. കേസിൽ മുൻ പ്രോസിക്യൂട്ടറുടെ...

സംസ്ഥാന സർക്കാറിന് ആശ്വാസമായി വൈദ്യുതി പ്രതിസന്ധി ഒഴിയുന്നു

സംസ്ഥാനത്ത് രൂക്ഷമായിരുന്ന വൈദ്യുതി പ്രതിസന്ധി അയയുന്നത് സർക്കാരിനും ജനങ്ങൾക്കും വലിയ ആശ്വാസമാകുന്നു. തൽസമയ വിപണിയിൽ നിന്ന് കൂടുതൽ വൈദ്യുതി ലഭ്യമാകുന്നതും, ഈ മാസം അവസാനത്തോടെ...