ഷീ സ്‌കൂട്ടര്‍ സംസ്ഥാനതല വിതരണോദ്ഘാടനം ഒക്ടോബര്‍ അഞ്ചിന് മുഖ്യമന്ത്രി നിര്‍വഹിക്കും

സർക്കാരിന്റെ നൂറുദിന കർമ പരിപാടിയുടെ ഭാഗമായി ഒക്ടോബർ അഞ്ച് രാവിലെ 10ന് മത്സ്യത്തൊഴിലാളി വനിത സംരംഭകരുടെ സംഗമവും ഇലക്‌ട്രിക് സ്‌കൂട്ടറുകളുടെ വിതരണോദ്ഘാടനവും തിരുവനന്തപുരം വെള്ളയമ്പലം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിക്കും.ഫിഷറീസ്, സാമൂഹ്യനീതി, ഹാർബർ എഞ്ചീനിയറിംഗ് വകുപ്പു മന്ത്രി വി ഇ അബ്ദുല്‍ ഗഫൂർ അധ്യക്ഷനാകും. ആരോഗ്യം, കുടുംബ ക്ഷേമം, ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ ലോഗോ പ്രകാശനവും ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍ സംരംഭങ്ങള്‍ക്കുള്ള ധനസഹായ വിതരണവും നടത്തും. തിരുവനന്തപുരം എം പി ശശി തരൂർ ബ്രാൻഡ് വസ്ത്രങ്ങളുടെ ആദ്യ വില്‍പ്പന നിർവഹിക്കും. എംഎല്‍എമാരായ എം വിൻസെന്റ്, എൻ ശക്തൻ, രമ്യ ഹരിദാസ്, വി ജോയ്, വി മുരളീധരൻ, തിരുവനന്തപുരം മേയർ വി വി രാജേഷ്, തിരുവനന്തപുരം ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി പ്രിയദർശിനി എന്നിവർ പങ്കെടുക്കും.

Leave a Reply

spot_img

Related articles

ജോഷി മാത്യു കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് ചെയർമാൻ

മലയാള ചലച്ചിത്ര രംഗത്തെ പ്രമുഖ സംവിധായകനും മാക്ട ചെയർമാനുമായ ജോഷി മാത്യു കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ്...

വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

കോട്ടയം കുറിച്ചി മന്ദിരം കവലയിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മഹിമ (25) ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച...

കനത്തമഴ; തൃശൂരില്‍ സംസ്ഥാന സ്കൂള്‍ കായികമേളയുടെ നീന്തല്‍ മത്സരത്തിന്റെ വേദി തകർന്നു

കനത്തമഴയില്‍ , തൃശൂരില്‍ സംസ്ഥാന സ്കൂള്‍ കായികമേളയുടെ നീന്തല്‍ മത്സരത്തിന്റെ വേദി തകർന്നു.അക്വാട്ടിക് കോംപ്ലക്സിലെ താത്ക്കാലിക മേല്‍ക്കൂരയാണ് തകർന്നത്.നാലു കുട്ടികള്‍ക്കും, രണ്ട് രക്ഷിതാക്കള്‍ക്കും ഗുരുതരമായി...

മാണി സി. കാപ്പനെ അയോഗ്യനാക്കണമെന്ന പരാതിയില്‍ ഉചിതമായ തീരുമാനമെടുക്കാൻ സ്പീക്കര്‍ക്ക് ഹൈക്കോടതി നിര്‍ദേശം

ചെക്ക് കേസില്‍ ശിക്ഷിക്കപ്പെട്ട മാണി സി. കാപ്പൻ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതിയില്‍ നിയമപരമായ തീരുമാനമെടുക്കാൻ ഹൈക്കോടതി സ്പീക്കർക്ക് നിർദ്ദേശം നല്‍കി.കേസില്‍ സ്പീക്കറുടെ തീരുമാനം വൈകുന്നുവെന്ന്...