കോട്ടയം മണിമലയിൽ കുടുംബവഴക്കിനെത്തുടർന്ന് മകൻ അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി.റാന്നി മക്കപ്പുഴ സ്വദേശി സന്തോഷ് ആണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് ഇയാളുടെ ഇളയ മകൻ സച്ചു സന്തോഷിനെ പോലീസ് അറസ്റ്റ് ചെയ്തു. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഭാര്യയും മക്കളുമൊപ്പമല്ലാതിരുന്ന സന്തോഷ്, ശനിയാഴ്ച വൈകുന്നേരത്തോടെ ചാരുവേലിയിലെ വീട്ടിലെത്തി മദ്യപിച്ചു ബഹളമുണ്ടാക്കുകയും ഭാര്യയെയും മക്കളെയും ഉപദ്രവിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലുണ്ടായ തർക്കത്തിനൊടുവിൽ സച്ചു കാപ്പിക്കമ്പ് കൊണ്ട് സന്തോഷിന്റെ തലയ്ക്കടിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കൊലപാതകം സ്ഥിരീകരിച്ചതിനെത്തുടർന്നാണ് പോലീസ് നടപടി സ്വീകരിച്ചത്.

