മാര്‍പാപ്പയ്ക്ക് ശ്വാസകോശ കാന്‍സര്‍ സ്ഥിരീകരിച്ചതായി വത്തിക്കാന്‍ മെഡിക്കല്‍ ബുള്ളറ്റിന്‍

ശ്വാസകോശത്തില്‍ നടത്തിയ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക് ശ്വാസകോശ കാന്‍സര്‍ (ലങ് അഡിനോകാര്‍സിനോമ) സ്ഥിരീകരിച്ചതായി വത്തിക്കാന്‍ മെഡിക്കല്‍ ബുള്ളറ്റിന്‍ അറിയിച്ചു.71 കാരനായ മാര്‍പാപ്പയുടെ വലത് ശ്വാസകോശത്തിന്റെ താഴത്തെ ലോബ് ചൊവ്വാഴ്ച നടത്തിയ 90 മിനിറ്റ് നീണ്ട ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തിരുന്നു.റോമിലെ ജെമെല്ലി ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയ വിജയകരമാണെന്നും മാര്‍പാപ്പ സാധാരണ നിലയില്‍ ബോധം വീണ്ടെടുത്ത് ആശുപത്രിയില്‍ വിശ്രമത്തിലാണെന്നും മുഖ്യ സര്‍ജന്‍ പ്രൊഫസര്‍ സ്റ്റെഫാനോ മാര്‍ഗരിറ്റോറ വ്യക്തമാക്കി. ശസ്ത്രക്രിയയ്ക്കിടെ എടുത്ത ടിഷ്യു പരിശോധനയിലാണ് കാന്‍സര്‍ ബാധ സ്ഥിരീകരിച്ചത്. പ്രാരംഭ ഘട്ടത്തില്‍ തന്നെ രോഗം കണ്ടെത്താനായത് ആശ്വാസകരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.മുന്നറിയിപ്പ് എന്ന നിലയില്‍ ഒക്ടോബര്‍ 20 വരെ മാര്‍പാപ്പയുടെ എല്ലാ പൊതുപരിപാടികളും കൂടിക്കാഴ്ചകളും റദ്ദാക്കിയിട്ടുണ്ട്. നവംബര്‍ ആദ്യം നിശ്ചയിച്ചിട്ടുള്ള ലാറ്റിന്‍ അമേരിക്കന്‍ പര്യടനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പിന്നീട് അറിയിക്കും.

Leave a Reply

spot_img

Related articles

സൗദിയിലെ ദഹ്റാന്‍ അരാംകോ കെട്ടിടത്തിന് നേരെ ഹൂതി ആക്രമണം

സൗദിയിലെ ദഹ്റാന്‍ അരാംകോ കെട്ടിടത്തിന് നേരെ ഹൂതി ആക്രമണം .റിയാദിനെയും തെക്കന്‍ മേഖലയെയും ലക്ഷ്യമിട്ടെത്തിയ 6 ഡ്രോണുകള്‍ സൗദി തകര്‍ത്തു.റിയാദില്‍ മിസൈലുകളുടെ അവശിഷ്ടങ്ങള്‍ വീണ്...

യുദ്ധം ശക്തമാകുന്നു; അമേരിക്കയുടെ അത്യാധുനിക അന്തർവാഹിനി പിടിച്ചെടുത്ത് ഇറാൻ

യുദ്ധം ശക്തമാകുന്നു; അമേരിക്കയുടെ അത്യാധുനിക അന്തർവാഹിനി പിടിച്ചെടുത്ത് ഇറാൻ.ഹോർമുസ് കടലിടുക്കിൽ വെച്ച് അമേരിക്കൻ സൈന്യത്തിന്റെ ആധുനിക ആളില്ലാ അന്തർവാഹിനി പിടിച്ചെടുത്തതായി ഇറാനിയൻ നാവികസേന അവകാശപ്പെട്ടു....

ഒമാനില്‍ രണ്ടു മലയാളി യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി

ഒമാനിൽ വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് മലയാളി യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശി മുഹമ്മദ് ജനീഷ് ബാബു (28), മലപ്പുറം പെരിന്തൽമണ്ണ സ്വദേശി...

ശ്രീനഗർ വിമാനത്താവളത്തില്‍ പാർക്കിംഗിനിടെ ഇൻഡിഗോ വിമാനം മെറ്റല്‍ പോളിലിടിച്ചു

ശ്രീനഗർ വിമാനത്താവളത്തില്‍ പാർക്കിംഗിനിടെ ഇൻഡിഗോ വിമാനം മെറ്റല്‍ പോളിലിടിച്ചു .നവി മുംബൈയില്‍ നിന്ന് ശ്രീനഗറിലെത്തിയ വിമാനം, വിമാനത്താവളത്തിലെ ആറാം നമ്പർ ബേയിലേക്ക് മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്.അപകടസമയത്ത്...