നിപ മരുന്ന് വിവാദത്തിൽ കൂടുതൽ പ്രതികരണവുമായി ആരോഗ്യ മന്ത്രി കെ. മുരളീധരൻ രംഗത്ത്. രോഗികൾക്ക് നൽകിയത് ക്ലിനിക്കൽ ട്രയൽ മരുന്നാണോ എന്ന് സംശയമുണ്ടെന്നും ആശുപത്രി സൂപ്രണ്ട് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി. മാനുഫാക്ചറിങ് ഡേറ്റ് ഇല്ലാത്ത മരുന്നാണ് എത്തിയതെന്നും, കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വിദേശ മരുന്ന് കമ്പനികളുമായി നടന്ന ഇടപാടുകളും ഇതിൽ ഉൾപ്പെട്ടിട്ടുള്ള ഇടനിലക്കാരും അന്വേഷണ പരിധിയിൽ വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വില കുറഞ്ഞ മരുന്ന് നൽകരുതെന്ന് മാത്രമാണ് പ്രതിപക്ഷ നേതാവ് തനിക്ക് അയച്ച കത്തിലുള്ളതെന്നും, ക്ലിനിക്കൽ ട്രയലിനെക്കുറിച്ചുള്ള പരാമർശമൊന്നും അതിൽ ഇല്ലെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.

