ഇടുക്കിയിൽ പോസ്റ്റ് ഓഫീസ് ജീവനക്കാരിയായ ഭാര്യയെ കമ്പിപ്പാര ഉപയോഗിച്ച് തലയ്ക്കടിച്ച ശേഷം ഭർത്താവ് വെടിവെച്ച് മരിച്ചു

ഇടുക്കിയിൽ പോസ്റ്റ് ഓഫീസ് ജീവനക്കാരിയായ യുവതിയെ ഓഫീസിൽ നിന്നും പിടിച്ചിറക്കി കമ്പിപ്പാര ഉപയോഗിച്ച് തലയ്ക്കടിച്ച ശേഷം ഭർത്താവ് സ്വയം വെടിവെച്ച് മരിച്ചു.കമ്പംമെട്ട് നെറ്റിത്തൊഴു സ്വദേശി മഴുവൻചേരിയിൽ സന്തോഷാണ് മരിച്ചത്. ഇന്ന് രാവിലെ 9.30-ഓടെയായിരുന്നു സംഭവം.രാവിലെ ജോലിക്കായി ഓഫീസിലെത്തിയ ശ്രീജയെ സന്തോഷ് ഓഫീസിൽ നിന്നും വലിച്ചിറക്കി കമ്പിപ്പാര കൊണ്ട് ആക്രമിക്കുകയായിരുന്നു. ശബ്‌ദം കേട്ട് ഓടിയെത്തിയ നാട്ടുകാരെ കയ്യിൽ കരുതിയിരുന്ന തൂക്കി ചൂണ്ടി ഭയപ്പെടുത്തി ഓടിച്ച ശേഷം റിവോൾവർ ഉപയോഗിച്ച് സ്വയം വെടിയുതിർക്കുകയായിരുന്നു.തലയ്ക്കടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ശ്രീജയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കമ്പംമെട്ട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചുവരികയാണ്.സന്തോഷും ശ്രീജയും തമ്മിൽ വിവാഹ മോചനത്തിനുള്ള കേസ് നിലനിൽക്കുകയായിരുന്നു. നാളെ ഇതിൻ്റെ വിധി വരാനിരിക്കെയാണ് സന്തോഷ് ശ്രീജയെ ആക്രമച്ചത്. കുഴിത്തൊളു പോസ്റ്റ് ഓഫീസിലെ ജീവനക്കാരിയായ ശ്രീജ, ഭർത്താവുമായി പിണങ്ങി തൂക്കുപാലത്താണ് താമസിച്ചിരുന്നത്.

Leave a Reply

spot_img

Related articles

മാധ്യമം ശമ്പള നിഷേധം: ട്രേഡ്​ യൂണിയൻ നേതാക്കളുടെ സത്യഗ്രഹം നാളെ

കോഴിക്കോട്​: ശമ്പള കുടിശ്ശിക ഒമ്പതാം മാസത്തിലേക്കു കടക്കുന്ന മാധ്യമം പത്രത്തിൽ ജീവനക്കാർ രണ്ടു മാസമായി തുടരുന്ന അനിശ്​ചിതകാല സമരം ഒത്തുതീർപ്പാക്കാത്തതിൽ ​പ്രതിഷേധിച്ച്​ ​ സംയുക്​ത...

വൈദേകം നിക്ഷേപവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ മരുമകനായ ശ്യാംജിത്തിനും,ചാനലിനുമെതിരെ ഇ.പി. ജയരാജൻ വക്കീൽ നോട്ടീസ് അയച്ചു

വൈദേകം നിക്ഷേപവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ മരുമകനായ ശ്യാംജിത്തിനും,ചാനലിനുമെതിരെ സി.പി.എം. നേതാവ് ഇ.പി. ജയരാജൻ വക്കീൽ നോട്ടീസ് അയച്ചു.ശശിധരൻ കർത്തയുടെ പണം സ്വീകരിച്ചെന്ന വിഷയം സി.പി.എമ്മിനെ...

മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണങ്ങളെ തള്ളി എം.വി. ഗോവിന്ദൻ

നടൻ മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണങ്ങളെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ . മമ്മൂട്ടിയെപ്പോലെയുള്ള ഒരാൾ നടത്തുന്ന വിമർശനങ്ങളെ പാർട്ടി ക്രിയാത്മകമായിട്ടാണ് കാണുന്നതെന്നും...

കോട്ടയം കോടിമത രണ്ടാം പാലം ഉദ്ഘാടനം നവംബർ 10 ന്

കോട്ടയം ടൗണിൻ്റെ പ്രവേശന ഭാഗമായ എം.സി റോഡിലെ കോടിമത രണ്ടാം പാലത്തിൻ്റെ ഉദ്ഘാടനം നവംബർ 10 ന് നടക്കും. വൈകുന്നേരം 5 മണിക്ക് നടക്കുന്ന...