മിൽമ തിരുവനന്തപുരം മേഖലാ സഹകരണ ക്ഷീരോത്പാദക യൂണിയൻ പിരിച്ചുവിട്ട സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

മിൽമ തിരുവനന്തപുരം മേഖലാ സഹകരണ ക്ഷീരോത്പാദക യൂണിയൻ ഭരണ സമിതി പിരിച്ചുവിട്ട സർക്കാർ ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി.തിരുവനന്തപുരം യൂണിയന്റെ പിരിച്ചുവിടൽ നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി.പിരിച്ചുവിട്ട ഡയറക്ടർ ബോർഡിനെ ഉടൻ തന്നെ പുനഃസ്ഥാപിക്കണമെന്ന് കോടതി നിർദേശിച്ചു.ഭരണ സമിതിയെ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ നിയമിച്ചുകൊണ്ടുള്ള ക്ഷീരവികസന വകുപ്പ് ഡയറക്ടറുടെ ഉത്തരവാണ് കോടതി അസാധുവാക്കിയത്.ശബരിമല നെയ്യ് വിതരണത്തിലെ ക്രമക്കേട് ഉൾപ്പെടെയുള്ള ആരോപണങ്ങൾ ചൂണ്ടിക്കാട്ടി ജൂലൈ 25നാണ് സർക്കാർ ഭരണ സമിതി പിരിച്ചുവിട്ടത്. ഈ നടപടിയെ ചോദ്യം ചെയ്ത് യൂണിയൻ പ്രസിഡന്റും ഭാരവാഹികളും നൽകിയ ഹർജി തള്ളിയ സിംഗിൾ ബെഞ്ചു വിധി ചോദ്യം ചെയ്തുള്ള അപ്പീൽ അനുവദിച്ചാണ്
ജസ്റ്റിസുമാരായ ഡോക്ടർ എ കെ ജയശങ്കരൻ നമ്പ്യാർ, എ കെ പ്രീത എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.അപ്പീൽ വാദികൾക്കു വേണ്ടി സീനിയർ അഡ്വ രഞ്ജിത് തമ്പാൻ, അഡ്വ പി സി ശശിധരൻ എന്നിവർ ഹാജരായി.

Leave a Reply

spot_img

Related articles

കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണക്കവർച്ച നാടകം

കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണക്കവർച്ച നാടകം. ദമ്പതികൾ ചേർന്നാണ് സ്വർണം കവർച്ച നാടകം നടത്തിയത്.തട്ടിക്കൊണ്ടുപോകൽ നാടകം നടത്തി കമ്പളിപ്പിക്കാൻ ശ്രമിച്ചത് യുവതിയും ഭർത്താവുമാണെന്ന് വ്യക്തമായി. കരിപ്പൂരിൽ...

കാലടി സംസ്‌കൃത സർവകലാശാലയിൽ സസ്പെൻഷനിലായ വിദ്യാർഥികൾ സെമസ്റ്റർ പരീക്ഷ എഴുതാൻ അനുമതി തേടി നൽകിയ ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും

കാലടി സംസ്‌കൃത സർവകലാശാലയിൽ സസ്പെൻഷനിലായ വിദ്യാർഥികൾ സെമസ്റ്റർ പരീക്ഷ എഴുതാൻ അനുമതി തേടി നൽകിയ ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും .ചീഫ് ജസ്റ്റിസ്...

ചക്കുളത്തുകാവ് പൊങ്കാല നവംബർ 24 ന്

പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. ലക്ഷക്കണക്കിന് ഭക്തജനങ്ങൾ വ്രതാനുഷ്ഠാ നത്തോടെ എത്തുന്ന ദക്ഷിണേന്ത്യയിലെ പ്രമുഖ സർവ്വമത തീർത്ഥാടന കേന്ദ്ര...

കുമാരനല്ലൂരിൽ വീട്ടിൽ നിന്നും കാണാതായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

കുമാരനല്ലൂരിൽ വീട്ടിൽ നിന്നും കാണാതായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കുമാരനല്ലൂർ കടവിൽ നിമിഷ ഷാജിയെ(26)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്നലെ വൈകിട്ടോടെ വീട്ടിൽ നിന്നും...