യുഎസ്. ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് മുന്നേറ്റം. പ്രസിഡന്റ് ഡൊണൾഡ് ട്രംപിൻ്റെ പാർട്ടിയായ റിപ്പബ്ലിക്കൻസിനെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും മറികടന്ന് ഡെമോക്രാറ്റുകൾ വൻമുന്നേറ്റമാണ് കാഴ്ച്ചവെക്കുന്നത്. സെനറ്റിനു പുറമെ, ജനപ്രതിനിധി സഭയുടേയും നിയന്ത്രണം ഡെമോക്രാറ്റിക് പാർട്ടിയുടെ അധീനതയിൽ വരുമെന്ന് ഉറപ്പായിക്കഴിഞ്ഞു.
സെനറ്റിൽ ആകെയുള്ള 100 സീറ്റിൽ 54 സീറ്റുമായി ഡെമോക്രാറ്റുകൾ നിർണായക ഭൂരിപക്ഷം നേടി. 43 സീറ്റുമായി റിപ്പബ്ലിക്കൻ പാർട്ടിയും മുന്നേറുന്നു. മൂന്ന് സീറ്റുകളുടെ ഫലംകൂടി വരാനുണ്ട്. നിലവിൽ 53 സീറ്റുകളോടെ റിപ്പബ്ലിക്കൻ പാർട്ടിക്കായിരുന്നു സെനറ്റിൽ മേധാവിത്തം. 221 സീറ്റുകളിലാണ് ജനപ്രതിനിധി സഭയിൽ ഡെമോക്രാറ്റുകൾ മുന്നേറുന്നത്. 136 സീറ്റുകളാണ് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികൾക്കു ലീഡ് ഉള്ളത്. 78 സീറ്റുകളിലേക്കുള്ള ഫലം കൂടി വരാനുണ്ട്. നിലവിൽ 215 സീറ്റുകളായിരുന്നു റിപ്പബ്ലിക്കൻ പാർട്ടിക്ക് ഉണ്ടായിരുന്നത്. കേവലഭൂരിപക്ഷത്തിന് 218 സീറ്റുകളാണ് വേണ്ടത്.

